എം.എ.എൽ.പി.എസ്. വാലില്ലാപുഴ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പരിസ്ഥിതിയെ സംരക്ഷിക്കുന്നത് മൂലം വായു മലിനീകരണം കുറയുന്നു.പ്രകൃതിയെ ആശ്രയിച്ചാണ് നാം കഴിയുന്നത്. അത് കൊണ്ട് മരങ്ങൾ വെച്ച് പിടിപ്പിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. അതിലൂടെ ഓക്സിജന്റെ അളവു വർദ്ധിക്കും. മാലിന്യങ്ങൾ നല്ല രീതിയിൽ സംസ്കരിച്ചും ,ജലാശയങ്ങൾ മലിനമാകാതെ സംരക്ഷിക്കുകയും ചെയ്യുക. നമ്മുടെ പരിസ്ഥിതിയെ എത്രമാത്രം മലിനപ്പെടുത്തുന്നുവോ അത്രയധികം ആഗോള താപനം കൂടുന്നു. ആഗോള താപനം, അന്തരീക്ഷ മലിനീകരണം,കാലാവസ്ഥ വ്യതിയാനം മുതലായവ കാരണം നമ്മുടെ പരിസ്ഥിതി തകർന്ന് കൊണ്ടിരിക്കുകയാണ്.പരിസ്ഥിതി സംരക്ഷണത്തിലൂടെ നമ്മൾ ജീവനെ സംരക്ഷിക്കുന്നു. നമ്മൾ ജീവിക്കുന്ന പരിസ്ഥിതിയുടെ ഉത്തരവാദിത്വം നമുക്കാണ്. മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തിന് പരിസ്ഥിതിക്ക് പ്രധാന പങ്കുണ്ട്.ഇത് നമ്മുടെ ഏക ഭവനം തന്നെയാണ്.മാത്രമല്ല ഇത് വായു ,ഭക്ഷണം മുതലായവ നൽകുന്നു. അത് കൊണ്ട് തന്നെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |