ജി എൽ പി എസ് വെള്ളൂർ/അക്ഷരവൃക്ഷം/ കൊറോണ കവർന്ന ഒഴിവ‍ുകാലം

കൊറോണ കവർന്ന ഒഴിവ‍ുകാലം      


സ്മരിപ്പിൻ ദൈവത്തെ ഞാൻ
കൊളുത്തി ദീപങ്ങൾ ഞാൻ
ഇനിയൊരാഹ്ലാദ ചുവടുവയ്‌പിൻ മുമ്പിൽ
കൊറോണയെന്നൊരു മഹാമാരി വന്നു.
പൂത്തു നിൽക്കുന്ന കണിക്കൊന്നകൾ
വിഷുവിനെ കാത്തു നിൽക്കുന്നു
വിഷുവും പോയി വിഷു ആശംസകൾ
മാത്രമുള്ളൊരു ആഹ്ലാദ ചുവടുവയ്പ്
വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയില്ല
കൂട്ടുകാരോടൊത്ത് മാങ്ങ പറിച്ച്
തിന്നു കളിക്കാനും കഴിയില്ല.
മനുഷ്യനെ ചിന്തിപ്പിച്ച കൊറോണ
മനുഷ്യനെയൊന്നായ് വിഴുങ്ങും മുമ്പ്
കീഴടങ്ങുക വേണം വിജയത്തിനായ്.

തേജശ്രീ സുധീർ
4 C ജി എൽ പി എസ് വെള്ളൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത