കെ വി യു പി എസ് പാ‍ങ്ങോട്/അക്ഷരവൃക്ഷം/രാജുവിന്റെ അസുഖം

Schoolwiki സംരംഭത്തിൽ നിന്ന്
രാജുവിന്റെ അസുഖം

രാജു ഒരു ദിവസവും സ്കൂളിൽ പോകില്ല. കാരണം അവന് എന്നും അസുഖം ആണ് . ആശുപത്രിയിൽ പോകാമെന്നു അച്ഛൻ പറഞ്ഞാൽ അവന് കുത്തി വെയ്ക്കാൻ പേടിയാണ്. രാജു കളിക്കാൻ പോയിട്ട് വന്നാൽ കൈ കഴുകില്ല. പിന്നെ നഖം വെറ്റില, കൈയിൽ കിട്ടുന്ന ആഹാരം ഒക്കെ വാരി വലിച്ചു തിന്നും. ഒരു ദിവസം അവന് നല്ല പനി ആയി . അവന്റെ ശരീരം ചുട്ടു പൊള്ളി. അങ്ങനെ അവന്റെ അച്ഛൻ അവനെ ആശുപത്രിയിൽ കൊണ്ടുപോയി. രാജുവിനെ പരിശോധിച്ചിട്ടു ഡോക്ടർ പറഞ്ഞു. ഇവന് എലിപനിയാണ്. 5, 6 ദിവസം ഇവിടെ അഡ്മിറ്റ്‌ ചെയ്യണം. അങ്ങനെ അവൻ 5 ദിവസം കഴിഞ്ഞു ഡിസ്ചാർജ് ആയി. അവനോടു ഡോക്ടർ പറഞ്ഞു.. മോനെ നീ എന്നും കളിക്കാൻ പോയിട്ട് വന്നാൽ നന്നായി തേച്ചു കഴുകണം. ആഴ്ചയിൽ ഒരിക്കൽ നഖം വെട്ടണം. ആഹാരം കുറച്ചു കഴിക്കണം. വാരി വലിച്ച് തിന്നരുത്. അന്ന് മുതൽ അവൻ ശുചിതമ് പാലിച്ചു. പിന്നെ അവന് അസുഖം വന്നില്ല. കുട്ടുകാരെ നിങ്ങളും വൃത്തി പാലിക്കണം കേട്ടോ..............

ആരിഫ്
5 A കെ വി യു പി എസ്സ് പാങ്ങോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ