ജി യു പി എസ് അന്നമനട/അക്ഷരവൃക്ഷം/ ശുചിത്വത്തിന്റെ പ്രാധാന്യം
ശുചിത്വത്തിന്റെ പ്രാധാന്യം
ഒരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിൽ ആന്റപ്പനും കുടുംബവും താമസിച്ചിരുന്നു. ആ ഗ്രാമത്തിൽ വൃത്തിയില്ലാത്ത ഒരു വീട് ഉണ്ടെങ്കിൽ അത് അവരുടേതായിരുന്നു. നാട്ടുകാർ, അംഗനവാടി ടീച്ചർ, ഹെൽത്ത്കാർ എല്ലാവരും പറഞ്ഞിട്ടും അവർ അനുസരിച്ചില്ല. അങ്ങനെയിരിക്കെ മഴക്കാലം തുടങ്ങി. അവരുടെ വീടും പരിസരവും മലിനജലം കൊണ്ട് നിറഞ്ഞു. ദുർഗന്ധം കാരണം അവിടേക്ക് ആരും തിരിഞ്ഞുനോക്കിയില്ല. കുറച്ചു നാളുകൾ കഴിഞ്ഞ് അംഗനവാടി ടീച്ചർ വീട് സന്ദർശനത്തിന് ചെന്നു. അവർ ആരെയും പുറത്ത് കണ്ടില്ല. വിളിച്ചിട്ടും ആരും പുറത്തു വന്നില്ല. ടീച്ചർ വാർഡ് മെമ്പറെ വിളിച്ചുവരുത്തി. നാട്ടുകാരെയും കൂട്ടി അവരുടെ വീട്ടിലേക്ക് ചെന്നു. കുറേ വിളിച്ചിട്ടും ആരും പുറത്ത് വരാതായപ്പോൾ വാതിൽ തള്ളിത്തുറന്ന് അവർ അകത്തേക്ക് കയറി. ദുർഗന്ധം കാരണം അവർ മൂക്കുപൊത്തി പോയി. അവർ ചുറ്റുപാടും നോക്കി. ആന്റപ്പൻ ചേട്ടന്റെ രണ്ടുമക്കളും വിശന്നു തളർന്ന് കിടക്കുന്നുണ്ടായിരുന്നു.ആന്റപ്പൻ ചേട്ടനും ചേട്ടത്തിയും പനികൊണ്ട് തുള്ളി വിറച്ച് എണീക്കാൻ പറ്റാതെ പുതച്ചു കിടക്കുന്നുണ്ടായിരുന്നു. വാർഡ് മെമ്പർ ആംബുലൻസ് വിളിച്ചുവരുത്തി അവരെ ആശുപത്രിയിലാക്കി. അവരുടെ ബന്ധുക്കളെയും വിളിച്ചുവരുത്തി. ഹെൽത്ത് കാരെ വിളിച്ച് വീടും പരിസരവും കാണിച്ചുകൊടുത്തു. നിറയെ ഡെങ്കിപ്പനിയുടെയും ചിക്കൻഗുനിയയുടെയും കൊതുകിൻ കൂത്താടികളെ കണ്ടെത്തി. മെഡിക്കൽ ഓഫീസറി നു ദേഷ്യം വന്നു. " ഈ കുടുംബത്തിന്റെ പേരിൽ കേസെടുക്കുകയാണ് വേണ്ടത്. ഈ ഗ്രാമം നശിപ്പിക്കാൻ ഉള്ള എല്ലാ പകർച്ചവ്യാധികളും ഇവിടെയുണ്ട്. എത്രയും പെട്ടെന്ന് രക്തം പരിശോധിച്ച് രോഗം കണ്ടെത്തണം". ആരോഗ്യ പ്രവർത്തകരെ വിളിച്ച് വീടും പരിസരവും വൃത്തിയാക്കാൻ നിർദ്ദേശിച്ചു. നാട്ടുകാർ എല്ലാവരും ചേർന്ന് ആ ഗ്രാമത്തിലെ കെട്ടിക്കിടക്കുന്ന വെള്ളവും മാലിന്യങ്ങളും എല്ലാം വൃത്തിയാക്കി. പരിശോധനയിൽ ആന്റപ്പൻ ചേട്ടനും ചേട്ടത്തിക്കും ഡെങ്കിപ്പനി ആണെന്ന് കണ്ടെത്തി. ഉടനെ ഗ്രാമം മുഴുവനും മരുന്ന് തളിച്ചു കൊതുകുകളെ നശിപ്പിച്ചു. ഡോക്ടർ ആന്റപ്പൻ ചേട്ടനെയും കുടുംബത്തെയും കണ്ടു കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി. മെഡിക്കൽ ഓഫീസർ ആന്റപ്പൻ ചേട്ടനോട് പറഞ്ഞു, " ഈ ഒരു തവണത്തേക്ക് ഞങ്ങളെല്ലാവരും ചേർന്ന് വൃത്തിയാക്കി ഇനിയും വീടും പരിസരവും വൃത്തിയാക്കി സൂക്ഷിച്ചില്ലെങ്കിൽ നിങ്ങൾക്കെതിരെ കേസെടുക്കും. ധാരാളം പകർച്ചവ്യാധികൾ പടർന്ന് കയറുന്ന ഈ കാലത്ത് വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിച്ചില്ലെങ്കിൽ നിങ്ങളുടെ കുടുംബവും ഈ ഗ്രാമവും തന്നെ നശിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് ശുചിത്വം നിർബന്ധമായും പാലിക്കണം". ഇതുകേട്ടപ്പോൾ ആന്റപ്പൻ ചേട്ടൻ എല്ലാവരോടും മാപ്പ് പറഞ്ഞു. കൂട്ടുകാരെ വ്യക്തിശുചിത്വവും പരിസരശുചിത്വവും നമുക്ക് ഓരോരുത്തർക്കും ബാധകമാണ് പകർച്ചവ്യാധികൾ പകരാതിരിക്കാൻ നമുക്ക് ഒത്തൊരുമിച്ചു പ്രവർത്തിക്കാം.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ