സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ എൻ്റെ ലോകം
എൻ്റെ ലോകം
കുളിര് വാരി വിതറുന്ന ഓഫീസ് മുറിയിലേക്ക് പ്യൂൺ കയറി വന്നു. സാർ രണ്ട്, മൂന്ന് പേർ കാണാൻ വന്നിരിക്കുന്നു. ഇവിടെ അടുത്തുള്ള ഒരു സ്കൂളിലെ ആൾക്കാരെന്നാ പറഞ്ഞത്.എന്താ കാര്യം എന്ന് ഞാൻ തിരക്കിയില്ല. കാരണമില്ലാതെ ആരും കാണാൻ വരില്ലല്ലോ? കടത്തി വിടാൻ ഞാൻ പറഞ്ഞു. നാലുപേരും എൻ്റെ മുന്നിലെ കസേരയിൽ ഇരിക്കുന്നു. സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായി 4 ദിവസങ്ങളിലായി നടക്കുന്ന സെമിനാറിലെ മൂന്നാം ദിവസത്തെ സെമിനാറിന് എന്നെ ക്ഷണിക്കാൻ വന്നവരാണ്. പരിസ്ഥിതിയെ കുറിച്ച് കുട്ടികളിൽ അവബോധം വളർത്തുകയായിരുന്നു വിഷയം. അതിന് ജില്ലാ കളക്ടറായ ഞാൻ തന്നെ വേണം അവർക്ക്.ഒന്നാം ദിവസം കമ്മീഷണർ വക ട്രാഫിക്ക് ബോധവൽക്കരണം, രണ്ടാം ദിവസം വിദ്യാഭ്യാസത്തിൻ്റെ ഗുണഫലം വിദ്യാഭ്യാസ സെക്രട്ടറി വക, നാലാം ദിവസം കലയും സാഹിത്യവും എന്ന വിഷയത്തെ കുറിച്ചും ആയിരുന്നു. ഞാൻ എൻ്റെ അനുഭവകഥ വിവരിച്ചു തുടങ്ങി… കുട്ടികാലം മുതൽ ഞാൻ കണ്ട ഭൂമിയിലെ മാറ്റങ്ങൾ. പാടത്ത് പണി കഴിഞ്ഞ് തളർന്ന് വരുന്ന അച്ഛൻ.കാക്കയേയും, പൂച്ചയേയും, മൈനകളേയും, പ്രാവുകളേയും കാട്ടി ഒക്കത്തിരുത്തി ഭക്ഷണം തരുന്ന അമ്മ. അമ്മയുടെ കൈ പിടിച്ച് അച്ഛന് ഭക്ഷണം പാടവരമ്പത്തു കൂടി നടന്നിരുന്ന കുട്ടിക്കാലം. വളരെ മനോഹരമായിരുന്നു ഇന്ന് ഞാനത് ഓർത്തപ്പോൾ. പക്ഷെ എൻ്റെ കുട്ടികാലത്തെ ഇല്ലായ്മകളും, കളിപ്രായവുമായതിനാൽ അന്ന് അത്ര ഗൗരവമായിരുന്നില്ല. അതേ പാടവരമ്പുകൾ ടാറിട്ട റോഡുകളായപ്പോൾ ആ റോഡിലൂടെ പരിമിതമായ പാടത്തിൽ പണിയെടുക്കുന്ന അച്ഛനു ചോറുമായി പോയാണ് ഒറ്റക്ക് സഞ്ചരിക്കാൻ ശീലിച്ചത്. പാടശേഖരങ്ങൾ കുറയുന്നു, പാടത്തെ പണിയും, വിളകളും കുറയുന്നു. എൻ്റെ വളർച്ചയും, പഠന ചിലവുകളും അച്ഛൻ്റേയും, അമ്മയുടേയും പ്രായവും വർദ്ധിക്കുന്നു. വീട്ടിലെ കഷ്ടതകൾ എന്നിലെ പഠനത്തിലെ ഉത്സാഹം കൂട്ടി. എന്നെക്കാൾ ചെറു ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളെ പഠിപ്പിക്കുവാൻ ഞാൻ ആരംഭിച്ചു. സ്വയം വരുമാനം കണ്ടെത്താൻ ആദ്യ പരീക്ഷണം വിജയിച്ചു.പുറം ലോകവുമായി ബന്ധങ്ങൾ വന്നു. വാശിയോടെ എൻ്റെ പഠനവും, പഠിപ്പിപ്പും തുടർന്നു കൊണ്ടേയിരുന്നു. പത്താം തരത്തിൽ ആ വാർഡിൽ ഉയർന്ന മാർക്ക് നേടിയ എനിക്ക് യുവജന സംഘടനകളിൽ നിന്നും ക്ലബുക്കിൽ നിന്നും പാരിദോഷികവും, പ്രോത്സാഹനവും നിരവധി കിട്ടി. ആരും ഞങ്ങളുടെ വീടിൻ്റെ അവസ്ഥ അറിഞ്ഞിരുന്നില്ല. മഴ പെയ്താൽ മുഴുവനും എൻ്റെ വീട്ടിനകത്താണോ പെയ്തത് എന്ന് തോന്നിപ്പോകും. ആ മഴവെള്ളം അകത്ത് വരാതിരിക്കാൻ ഞാനും, അച്ഛനും, അമ്മയും പല പല പണികളും ചെയ്ത് നോക്കിയിട്ടുണ്ട്. ഈ ദുരവസ്ഥ മാറണമെങ്കിൽ പഠിച്ച് നല്ലൊരു ജോലി നേടണം. അതായിരുന്നു എൻ്റെ ലക്ഷ്യം. കൂട്ടി കാരോടും, മുതിർന്ന അറിവുള്ളവരോടും വെള്ളത്തിൻ്റെ ഒഴിക്കിനെ തടയാനുള്ള മാർഗ്ഗത്തെ കുറിച്ച് കൂലംകഷമായ ചർച്ചകൾ നടത്തി. പലരും പല മാർഗ്ഗവും പറഞ്ഞു.മരം നട്ടുവളർത്തിയാൽ ഒരു പരിഹാരമാവുമെന്ന് വായിച്ച ഒരു പുസ്തകത്തിൽ നിന്നും അറിവ് കിട്ടി. പിന്നെ മറ്റൊന്നും നോക്കിയില്ല അതിനായി എൻ്റെ ശ്രമം. വീടിന് ചുറ്റും കിട്ടുന്നിടത്ത് നിന്നെല്ലാം കാറ്റാടി, യൂക്കാലി, പുളി തുടങ്ങിയ പലതരത്തിലുള്ള വൃക്ഷതൈകൾ നട്ടു തുടങ്ങി. ജീവിതത്തിലെ രണ്ടാം പരീക്ഷണമായിരുന്നു. ഇലക്ഷൻ പ്രമാണിച്ച് വോട്ടഭ്യർത്ഥിച്ച് വന്ന പല രാഷ്ട്രീയ പാർട്ടിക്കാർക്കും ഇതൊരു അത്ഭുത കാഴ്ച്ചയായി. പലരും മടി കൂടാതെ പ്രശംസിച്ചു.നാട്ടിൽ ഇത് പാട്ടായി.. കാട്ട് തീ പോലെ നാടാകെ പരന്നു ഇത്. എൻ്റെ സുഹൃത്തുക്കളിൽ എന്നെ കളിയാക്കിയവർ പോലും വൃക്ഷ തൈകൾ നട്ടു തുടങ്ങി.നാടിന് മാതൃകയായി മാറിയതിൽ എനിക്ക് വല്ലാത്ത അഭിമാനം തോനി. പഠനവും, പരിസ്ഥിതിയും എന്നിലെ രക്താമ്ശമായി മാറി, കുറേശ്ശേ എൻ്റെ വീട്ടിലെ ദാരിദ്രം മാറാൻ തുടങ്ങി, വീടിന് ചുവരുകളായി, ചുവരിന് വർണ്ണങ്ങളായി. വീട്ടിന് തണലായി മുമ്പ് ഞാൻ നട്ട തൈകൾ വൃക്ഷങ്ങളായി. എനിക്കുറപ്പായിരുന്നു ഭൂമി നമുക്കായ് തരുന്ന സൗജന്യങ്ങൾ മുഴുവൻ എനിക്ക് മുമ്പ് ജീവിച്ചിരുന്നവർ നമുക്കായി ചെയ്ത ത്യാഗങ്ങളായിരുന്നു.. ഇത് ഞാനും തുടരണം, എന്നെ കണ്ട് ഒരു സമൂഹം പിൻതുടരണം, അത് നാട് എറ്റെടുക്കുന്ന ദൗത്യമാകണം. സ്കൂളിലെ സെമിനാറിന് ഇത്രയും ഞാൻ പറഞ്ഞ് നിർത്തിയപ്പോ നിലക്കാത്ത കൈയ്യടി ആയിരുന്നു.പക്ഷെ എനിക്ക് അത് മാത്രം പോരാ ,എൻ്റെ പേരിൽ ഒരു വൃക്ഷം ഈ സ്കൂളിൽ വളരണം. അങ്ങനെ ഞാൻ ആദ്യ വൃക്ഷതൈ ആ സ്കൂളിൽ നട്ടു. ഒപ്പം കുട്ടികൾ ആ ദൗത്യം ഏറ്റെടുക്കും എന്ന പ്രതിജ്ഞയും ചെയ്തു. സന്തോഷത്തോടെ ആ സ്കൂളിൻ്റെ ഗേറ്റ് കടന്ന് എൻ്റെ വാഹനം പുറത്തേക്ക് പോകുന്നു, ഒരു വലിയ നെടുവീർപ്പോടെ എല്ലാ ഓർമ്മകൾക്കും നന്ദി പറഞ്ഞ് പിൻസീറ്റിൽ ഞാനും...
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ