ഗവ. എൽ പി എസ് കാഞ്ഞിരംപാറ/അക്ഷരവൃക്ഷം/ചക്കര മാമ്പഴം

ചക്കര മാമ്പഴം


ഒരിടത്ത് ഒരു മനോഹരമായ കുുന്നിൻ പ്രദേശം. അവിടുത്തെ ഒരു വിചിത്രമായ കുുന്നിൻമേൽ മാനം മുട്ടെ വളർന്നു നിൽക്കുന്ന ചക്കരമാവ്. ആ ചക്കരമാവിൽ നിറയെ ചുവന്നു തുടുത്ത ആരും കൊതിച്ചുപോകുന്ന ചക്കരമാമ്പഴങ്ങൾ. പക്ഷെ ആ കുന്നിലുള്ള ഒരു മൃഗത്തിനുപോലും അത് രുചിച്ചു നോക്കാൻ കഴിഞ്ഞിട്ടില്ല. അങ്ങനെ ഒരു ദിവസം തലവൻ ചക്കരമാവിൻ ചുവട്ടിൽ ഒരു സഭ വെച്ചു. സഭയുടെ സമയമായപ്പോൾ തലവൻ പറഞ്ഞു കൂട്ടുകാരേ, നമ്മളിൽ ആരും തന്നെ ഈ തേനൂറും മാമ്പഴം കഴിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇക്കാര്യം ഒത്തൊരുമയോടെ ചെയ്യാം. അങ്ങനെ ആനയുടെ മുകളിൽ ജിറാഫ് കയറി. ജിറാഫിന്റെ മുകളിൽ കുരങ്ങനും.കുുരങ്ങൻ എത്ര ശ്രമിച്ചിട്ടും മാമ്പഴക്കൊമ്പിൽ പിടിക്കാനായില്ല. അവസാനം കുരങ്ങൻ പിടിച്ചു. മാമ്പഴക്കൊമ്പ് പിടിച്ചു കുലുക്കി. ഓരോരുത്തർക്കും ധാരാളം മാമ്പഴങ്ങൾ കിട്ടി. അവർ സന്തോഷത്തോടെ വീട്ടിലേയ്ക് മടങ്ങി. ഗുണപാഠം. ഒരുമയുണ്ടെങ്കിൽ വിജയം നേടാം.

വർഷ. ആർ പി
4എ ഗവ. എൽ പി എസ് കാഞ്ഞിരംപാറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ