ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/ മരം ഒരു തണലായി
മരം ഒരു തണലായി
ഒരു കൊച്ചുഗ്രാമത്തിൽ സുന്ദരിയായ ഒരു പെൺകുട്ടി ഉണ്ടായിരുന്നു അവൾ പ്രകൃതിസ്നേഹിയായരുന്നു . അവൾക്ക് വെറും ഏഴ് വയസ്സേ ഉണ്ടായിരുന്നുള്ളൂ. അവളുടെ അഞ്ചാംവയസ്സിൽ അവളുടെ അമ്മയും അച്ഛനും മരണപ്പെട്ടു. അവളുടെ മുത്തശ്ശിയുടെ കൂടെയായിരുന്നു മുന്നോട്ടുള്ള ജീവിതം നയിച്ചിരുന്നത്. മുത്തശ്ശിക്ക് ഇവളുടെ ഭാവിയെ കുറിച്ച് ഓർത്ത് ഭയമായിരുന്നു. മാതാപിതാക്കളുടെ മരണത്തോടെ അവളുടെ ജീവിതം പ്രകൃതിയിലേക്ക് ആയി. അവളുടെ ആ കൊച്ചുഗ്രാമത്തിലെ പുഴകളും മരങ്ങളും അവൾക്ക് കൂട്ടായി. അവളുടെ ഗ്രാമത്തിലെ പ്രകൃതിയുമായി അവൾ എല്ലാം പങ്കുവച്ചു. അങ്ങനെ ഒരിക്കൽ അവൾ മുത്തശ്ശിയോട് ഒരു തമാശ പോലെ പറഞ്ഞു, "മുത്തശ്ശി"! ഞാൻ മരിച്ചാൽ എന്റെ ശരീരം കുഴിച്ചിടുകയും അതിന്റെ പുറത്ത് ഒരു വലിയ വൃക്ഷത്തിന്റെ തൈ നട്ടു വളർത്തണം. അങ്ങനെ ഞാൻ എല്ലാവർക്കും തണലേകി ഈ പ്രകൃതിയിൽ നിറഞ്ഞുനിൽക്കണം. കുറെ നാളുകൾക്ക് ശേഷം അവൾക്ക് മാരകമായ ഒരു അസുഖം പിടിപെട്ടു. ഒരുപാട് ചികിത്സിച്ചെങ്കിലും അതു മാറ്റാൻ മുത്തശ്ശിക്ക് കഴിഞ്ഞില്ല. അങ്ങനെ അവൾ മരണത്തിലേക്ക് യാത്രയായി. അവളുടെ ആഗ്രഹപ്രകാരം മുത്തശ്ശി അവളുടെ ശവ ശരീരത്തിന്റെ മുകളിൽ ഒരു വലിയ വൃക്ഷത്തൈ തൈ നട്ടു. അതിൽ എന്നും അവർ വെള്ളമൊഴിച്ച് വളർത്തി. അത് പിന്നീട് വളർന്നു വലിയൊരു മരമായി. അത് എല്ലാവർക്കും തണലായി മാറി.
സാങ്കേതിക പരിശോധന - pvp തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ