ഗവ : യു പി സ്കൂൾ കൂക്കാനം/അക്ഷരവൃക്ഷം/മാമ്പഴക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
മാമ്പഴക്കാലം

മാമ്പഴക്കാലം വന്നെത്തുമ്പോൾ
മാമ്പഴവുമില്ല മാവുമില്ല
മാമ്പഴം തിന്നാനായി കൊതിക്കുന്നു നാം
നമ്മുടെ വെറുമൊരു ആശ മാത്രം
തേനൂറും മാമ്പഴം സേവിക്കാനായി
നമ്മുടെ നാവിന് ഭാഗ്യമില്ല
മാമ്പഴം നമ്മുടെ സ്വപ്നമായി
മാമ്പഴം നമ്മുടെ ചിന്തയായി
മാമ്പഴമില്ലാത്ത കാലമിത്
മാമ്പഴക്കാലം എങ്ങുപോയി
മാമ്പഴമേ നീ ഓടിവായോ
മാമ്പഴമേ നീ വേഗം വായോ
കുഞ്ഞിൻ ചുണ്ടിൽ പുഞ്ചിരിയില്ല
കിളികൾ തന്നുടെ പാട്ടുമില്ല

ദർശന പി വി
6 A യു പി സ്കൂൾ കൂക്കാനം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത