ജി.എം.എൽ.പി.സ്കൂൾ ചെറുവണ്ണൂർ/അക്ഷരവൃക്ഷം/ കോവിഡിനെ തുരത്തിടുവാൻ

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡിനെ തുരത്തിടുവാൻ

ഏറ്റവും ഭീതിയിൽ മുങ്ങി നിറയുന്നു
ലോകമാകെ ജനം ആർത്തു കരയുന്നു
കൊറോണ വന്നൊരുനാൾ മുതൽക്കെ
എത്രയോ ജീവൻ പൊലിഞ്ഞു പോയി
എത്രയോ കണ്ണുനീർ ഇറ്റുവീണു
         വേണ്ട ഇനി മുതൽ ഭീതി വേണ്ട 
         കോവി ഡിനെതിരെ ഒന്നിച്ചിടാം
         സോപ്പ്, ഹാൻഡ് വാഷ് തുടങ്ങിയവയാൽ
          കൈകാൽ മുഖങ്ങൾ കഴുകിടേണം
          സുരക്ഷിതരായ് വീട്ടിലിരുന്ന്
          അകലവും നമ്മൾ പാലിക്കേണം
ഭക്ഷണം നന്നായി കഴിച്ചിടേണം 
വ്യായാമം നന്നായി ചെയ്തിടേണം
വിറ്റാമിൻ സിയും വിറ്റാമിൻ ഡി യും 
നന്നായെന്നും കഴിച്ചീടേണം
വെള്ളവും നന്നായി കുടിച്ചിടേണം
                 വരൂ.വരൂ നമുക്കൊന്നിച്ച് നിന്നിടാം
                  ഒറ്റക്കെട്ടായ് ആരോഗ്യത്തോടെ
                  കോവിഡിനെ തുരത്തിടുവാൻ
                 'ജാഗ്രതയോടെ നാമൊന്നിച്ചിടേണം
 

മുഹമ്മദ് റിനാൻ
4 A ജി എം എൽ പി എസ് ചെറവന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


                                                                       

 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത