എന്റെ അവധിക്കാലം
എല്ലാവർഷവും കാത്തിരുന്നത് പോലെ ഈ വർഷവും നേരത്തെ സ്കൂൾ അടച്ചു.
സ്കൂളവധിക്ക് ഒരുപാട് സ്ഥലത്ത് അച്ഛൻ കൊണ്ടുപോകാം എന്ന് പറഞ്ഞിരുന്നു. മ്യൂസിയം കാണാൻ പോകണം എന്ന് എനിക്ക് വലിയ ആഗ്രഹം ഉണ്ടായിരുന്നു . അതെല്ലാം വെറുതെയായി, കൊറോണ വന്നത് കാരണം അവധിക്കാലം വീട്ടിലുമായി. നമ്മുടെ സന്തോഷം കുറച്ചു ദിവസത്തേക്ക് മാറ്റി വെച്ചാൽ അസുഖത്തിൽ നിന്ന് സമൂഹത്തെയും നമ്മളോരോരുത്തരേയും സംരക്ഷിക്കാമെന്ന് അമ്മ പറഞ്ഞു. വ്യക്തിശുചിത്വവും, പരിസരശുചിത്വവും ഉണ്ടെങ്കിൽ കൊറോണയെ നമുക്ക് നാട് കടത്താം.
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ
|