ജി.വി.എച്ച്.എസ്.എസ്. കീഴുപറമ്പ്/അക്ഷരവൃക്ഷം/ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

അറിഞ്ഞുകൊണ്ടമ്മയാം ഭൂമി സ്പർശിച്ചൊ
രാനന്ദവരദാനമായീ പരിസ്ഥിതി
പാലൊളിപോൽ വെണ്മ തൂകി
ചിരിക്കുന്നൊരു ചന്ദ്രനും
കെടാവിളക്ക് പോലെന്നും
ഉദിച്ചുയരുന്നൊരാ സൂര്യനും
എത്തിനോക്കുന്നു ദിനവും
അവൾ തൻ അഴകിനെ

ഇളം വെണ്മ തൂകി ചിരിക്കുന്നൊരാ
പച്ചപ്പുൽ ചെടിയും
കളിചിരിതൂകിയുല്ലസിച്ചു കൊണ്ടാസ്നേഹം
കൈമാറുന്നൊരാ ജനതയും
ഇളംകാറ്റിലാടി കുണുങ്ങി ചിരിക്കുന്നൊരാ
തണൽമരങ്ങളും
പച്ച പുതപ്പിട്ടൊരാ നെൽപ്പാടവും
പച്ച പുൽകാട്ടിലെ കള്ളിമുൾച്ചെടിയുമുണ്ടങ്ങനെ

കടലാസ് തുണ്ടിൽ കുറിക്കാനൊരുപാടു
ണ്ടതിനഴകിനെ യെങ്കിലോ
മായുന്ന പലതും കൺവെട്ടത്തൂടിന്ന്
അടർത്തിയെടുക്കുന്നിന്നപരവളിലിതളനെ
അറിയുന്നില്ലവരടരുന്നതവരിലെയിതളെന്ന്
 


ഷിഫാന ഷെറിൻ ‍‍ കെപി
8 B ജി വി എച്ച് എസ് എസ് കീഴുപറമ്പ്
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത