ഗവ.യു.പി.സ്കൂൾ പെണ്ണുക്കര/അക്ഷരവൃക്ഷം/പരിസ്ഥിതി സൗഹാർദ ജീവിതത്തിൻ്റെ ആവശ്യകത
പരിസ്ഥിതി സൗഹാർദ ജീവിതത്തിൻ്റെ ആവശ്യകത
പാരിസ്ഥിതിക പ്രശ്‌നങ്ങളിൽ പെട്ട് ലോകം ഇന്ന് നട്ടം തിരിയുകയാണ്. തൻ്റെ അടിസ്ഥാന ആവശ്യങ്ങൾക്കു പരിആർഭാടങ്ങളിലേക്ക് മനുഷ്യർ ശ്രദ്ധ തിരിക്കുമ്പോഴുണ്ടാകുന്ന ഉപഭോഗാസക്തിയെ തൃപ്തിപ്പെടുത്തുവാൻ, മനുഷ്യൻ' പ്രകൃതിയെ ചൂഷണം ചെയ്യാൻ ആരംഭിച്ചു. ചൂഷണം ഒരർത്ഥത്തിൽ മോഷണം തന്നെയാണ് . പ്രകൃതിയെ ചൂഷണം ചെയ്യുക എന്ന ആശയം പാശ്ചാത്യമാണ്. വൻ തോതിലുള്ള ഉത്പ്പാദനത്തിന് വൻതോതിലുള്ള പ്രകൃതി ചൂഷണം അനിവാര്യമായി .ഇതിൻ്റെ ഫലമായി ഗുരുതര പ്രതിസന്ധികളിലേക്ക് പരിസ്ഥിതി നി പതിച്ചു. ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ .എല്ലാ രാജ്യത്തും വളരെ ഗൗരവപൂർണ്ണമായി പരിസ്ഥിതി പ്രശ്നങ്ങൾ പഠിക്കുകയും അതിൻ്റെ വിപത്തുകൾ കുറയ്ക്കാനുള്ള വഴികൾ കണ്ടെത്താനും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യൻ്റെ നിലനിൽപ്പിനു തന്നെ ഭീഷണിയായിക്കൊണ്ട് നിരവധി പാരിസ്ഥിതി ക പ്രശ്നങ്ങൾ പ്രതിദിനം വർധിക്കുന്നു. ഈയൊരു (പതിസന്ധി ഘട്ടത്തിൽ കേരളത്തിൻ്റെ പാരിസ്ഥിതിക പ്രശ്നങ്ങൾ സമഗ്രമായി പഠിക്കുകയും പ്രശ്ന പരിഹാരമാർഗ്ഗങ്ങ8 കണ്ടെത്തുകയുമെന്നത് നമ്മുടെ സാമൂഹിക ധാർമ്മിക ഉത്തരവാദിത്തത്തിൻ്റെ ഭാഗമാണ് .സംസ്ക്കാരം ജനിക്കുന്നത് മണ്ണിൽ നിന്നാണ് ,ഭൂമിയിൽ നിന്നാണ് .മലയാളത്തിൻ്റെ സംസ്കാരം പുഴകളിൽ നിന്നും വയലേലകളിൽ നിന്നുമാണ് ജനിച്ചത്.എന്നാൽ ഭൂമിയെ നാം മലിനമാക്കുന്നു കാടിൻ്റെ മക്കളെ കുടിയിറക്കുന്നു.
മാറുന്ന പരിസ്ഥിതിയും അതുമൂലം പകർച്ചവ്യാധികളും കേരളം നേരിടുന്ന മുഖ്യ പ്രശ്നങ്ങളിൽ ഒന്നാണ്. പലരും ഇത് നേരത്തെ ചൂണ്ടിക്കാട്ടിയതാണ്. എലിപ്പനി, ഡെങ്കിപ്പനി എന്നീ പകർച്ചവ്വാധികൾക്കു ശേഷം തുടർന്നുണ്ടായ ചിക്കൻ ഗുനിയ ഇക്കര്യങ്ങ8 നമ്മെ വീണ്ടും ഓർമ്മിപ്പിച്ചു.ഈ പശ്ചാത്തലത്തിൽ കേരളത്തിൻ്റെ മാറുന്ന പരിസ്ഥിതിയും മലയാളികളുടെ വലിച്ചെറിയൽ സംസ്ക്കാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പ്രത്യേകം ചർച്ച ചെയ്യേണ്ടിയിരിക്കുന്നു.
ശക്തമായ മഴയ്ക്കു ശേഷം കെട്ടി നിൽക്കുന്ന വെള്ളത്തിൽ മൃഗ മൂത്രം കലർന്ന് ലെ പ്റ്റോസ് പൈറ എന്ന അണുവളരുന്നു. ഇതിലൂടെ നടക്കുന്ന മനുഷ്യരെ യാ ണ് എലിപ്പനി ബാധിക്കുന്നത്. നാം വലിച്ചെറിയുന്ന പാത്രങ്ങളിലും പ്ളാസ്റ്റിക് ബാഗുകളിലൊക്കെയുമായി ഏഡിസ് കൊതുകുകൾ പെരുകുന്നു.ഇവയാണ് ഡെങ്കിപ്പനിയ്ക്കും ചിക്കൻ ഗുനിയയ്ക്കും കാരണമാകുന്നത്.
ചപ്പുചവറുകൾ വലിച്ചെറിയുന്ന സംസ്ക്കാരം നമ്മുടെ മുഖമുദ്രയായിരിക്കുന്നു ഒരു കാലത്ത് ആഫ്രിക്കൻ മഴക്കാടുകളിൽ ജീവിച്ചിരുന്ന ഏ ഡിസ് കൊതുകുകൾ വനനശീകരണത്തോടെ നാട്ടിലേക്ക് ഇറങ്ങിയിരിക്കയാണ്.ഇന്ന് അവയ്ക്കിഷ്ടം നമ്മുടെ നഗരീകൃത സംസ്കൃതിയാണ്.നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബാഗുകളിൽ കുറച്ചു മഴവെള്ളം കയറിക്കഴിഞ്ഞാൽ ബാഷ്പീകരണം നടക്കാതെ ഏറെനാൾ നിൽക്കുന്നു. കൊതുകിന് മുട്ടയിട്ടപ്പെരുകാൻ വേണ്ടത്ര സമയം ഇങ്ങനെ കിട്ടുന്നു. ബോധവൽക്കരണം കൊണ്ട് മാത്രം ഈ സംസ്ക്കാരം നിയന്ത്രിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. ശക്തമായ നിയമങ്ങൾ ഈ മേഖലയിൽ ആവശ്യമാണ്.
ആളുകളുടെ എണ്ണം പെരുകി വീടുകളും നഗരങ്ങളും കൂടി .സമ്പത്തും സൗകര്യങ്ങളും വർധിച്ചു. എന്നാൽ പൊതു സ്വകര്യങ്ങളുടെയും പൊതുവായി പാലിക്കേണ്ട മര്യാദകളുടെയയും കാര്യത്തിൽ കേരളീയരുടെ നില പരിതാപകരമാണ്., പടർന്നിരിക്കുന്ന പകർച്ചവ്വാധികൾ നമ്മുടെ പൗരബോധത്തിൻ്റെയും ശുചിത്വ ബോധത്തിൻ്റെയും ഉത്പ്പന്നങ്ങളാണ് 'വ്യക്തി ശുചിത്വത്തിൻ്റെ ഭാഗമായി ദിവസവും കുളിക്കുകയും നല്ല വസ്ത്രം ധരിക്കുകയും ചെയ്യുന്ന മലയാളി സാമൂഹ് ശുചിത്വത്തിൻ്റെ കാര്യത്തിൽ കടുത്ത അവഗണന കാണിക്കുന്നു എന്ന് പറയാതെ വയ്യ.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം