എ.എൽ.പി.സ്കൂൾ പുത്തൻതെരു/അക്ഷരവൃക്ഷം/നമ്മെ തിരുത്തിയ കൊറോണ
നമ്മെ തിരുത്തിയ കൊറോണ
സമയമില്ലാതെ ഓടീടുന്ന ജനസമൂഹത്തിനു മുന്നിൽ ഒരു തിരിച്ചറിവുമായ് വന്നതാണ് കൊറോണ.ഭക്ഷണം കഴിക്കാൻ പോലും സമയമില്ലാതിരുന്നവർ ഇന്ന് നാട്ടുഭക്ഷണത്തിന്റെ രുചിയറിഞ്ഞു.കുടുംബാംഗങ്ങളോടോപ്പം ഒരുമിച്ചിരിക്കാൻ പോലും നേരമില്ലാതെ ജീവിതഭാരങ്ങളുമായി ഓടിനടന്നവർ ഇന്ന് അവരോടൊപ്പം ഒരുമിച്ചിരുന്ന് കളിതമാശകൾ പറയുന്നു.ഒരു മേശയ്ക്കു ചുറ്റുമിരുന്ന് ഊണുകഴിക്കുന്നു.സ്വന്തം അയൽപക്കത്തുള്ളവർ ആരെന്നുപോലും അറിയാതിരുന്ന നാമിന്ന് പരസ്പരസഹായത്തിന്റെയും സ്നേഹത്തിന്റെയും വിലയറിയുന്നു.ശുചിത്വം ദിനചര്യയാക്കി. പരസ്പരം കൈകൊടുത്ത് പരിചയം പുതുക്കിയിരുന്നവർ ഇന്ന് പരസ്പരബഹുമാനത്തോടെ കൈകൂപ്പുന്നു.ഇതിൽ നിന്നെല്ലാം മനുഷ്യന് ഒരു തിരിച്ചറിവ് കിട്ടിയിട്ടുണ്ടെങ്കിൽ അത് അവന്റെ മുന്നോട്ടുള്ള കുതിപ്പിന് തികച്ചും മുതൽക്കൂട്ടാവുക തന്നെ ചെയ്യും.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം