എൽ.എം.എസ്.എൽ.പി.എസ്. മുട്ടയ്ക്കാട്/അക്ഷരവൃക്ഷം/എന്റെ സ്വപ്നം
എന്റെ സ്വപ്നം
പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങൾ.അതിനു അടുത്തായി മനേഹരമായി തെളിഞ്ഞു ഒഴുകുന്ന ആറ്. അതിനരുകിലായി വിളഞ്ഞു നിൽക്കുന്ന പാടങ്ങളും അവിടെ കൃഷി ചെയ്യുന്ന ആളുകൾ.കുറച്ചു നടന്നപ്പോൾ ചെറിയ ചെറിയ കുടിലുകൾ. മുറ്റങ്ങൾ നിറയെ വളർത്തു മൃഗങ്ങളും പക്ഷികളും. പാടത്തും പറമ്പിലും കളിക്കുന്ന കുട്ടികൾ..... എവിടെ നിന്നോ എന്റെ പേര് ഉച്ചത്തിൽ വിളിക്കുന്നശബ്ദംകേൾട്ടതും മുഖത്ത് വെളളം വീണതും ഞാൻ കണ്ണുകൾ തുറന്നതും ഒന്നിച്ചായിരുന്നു.അമ്മയാണ് എന്നെ വിളിച്ചത് ആ സ്വപ്നത്തിന്റെ വേരുകൾ തേടി ഞാൻ മുത്തശ്ശിയുടെ അടുത്ത് പോയി ആ മനോഹരമായ ദൃശൃങ്ങൾ മുത്തശ്ശിയോട് പറഞ്ഞു. ചെറുപുഞ്ചിരിയോടെ മുത്തശ്ശി പറഞ്ഞു.എൻ്റെ കുട്ടിക്കാലം ഇന്നുള്ളതുപോലെ അല്ല ,,,,,, മനുഷ്യരും മൃഗങ്ങളും പ്രകൃതിയോട് ഇണങ്ങി ജീവിച്ചിരുന്നു. പാടവും വരമ്പും കാടുകളും എല്ലാം ദൈവത്തിൻ്റെ ദാനമെന്ന് വിശ്വസിച്ചിരുന്നു. എന്നാൽ ഇന്ന് ക്കാണുന്ന മാരകമായ രോഗങ്ങളും അന്ന് ഇല്ലായിരുന്നു ഭക്ഷണ രീതിയും വ്യത്യസ്തമായിരുന്നു എല്ലാ ഭക്ഷണങ്ങുളും പറമ്പിൽ കൃഷി ചെയ്തതായിരുന്നു .എന്നാൽ ഇന്നത്തെ തലമുറയ്ക്ക് പുറത്തുള്ള ഭക്ഷണത്തോടും ഇറക്കുമതി ചെയ്ത വസ്തുക്കളോടാണ് പ്രിയം.ഇതിനായി പ്രകൃതിയേ ചൂഷണം ചെയ്യുന്നു അനന്തരഫലമായി സുനാമി കൊടുങ്കാറ്റ്, പ്രളയം തുടങ്ങി പല വിപത്തുകളും പണ്ടത്തേക്കാളധികം ഇവിടെ അരങ്ങേറുന്നു. ഇന്ന് മനുഷ്യൻ ഭയപ്പെടുന്ന ലോകമെമ്പാടും വ്യാപിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസും പ്രകൃതിയുടെ വലിയൊരു തിരിച്ചടിയാണ്. ഇപ്പോൾ മനുഷ്യർ ഇതിനെ ചെറുത്തു നിർത്താനുള്ള തന്ത്രപ്പാടിലാണ് നാം പ്രകൃതിയെ സ്നേഹിച്ചാൽ പ്രകൃതി നമ്മെയും സ്നേഹിക്കും. മുത്തശ്ശിയുടെ ഈ വാക്കുകൾ ഇന്നത്തെ തലമുറക്ക് ഒരു ഉപദേശമാണ്. ഇനിക്ക് മനസിലായി.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ