ഭൂമിയില്ലെങ്കിൽ മണ്ണില്ല
മണ്ണില്ലെങ്കിൽ മരമില്ല
മരമില്ലെങ്കിൽ മഴയില്ല
മഴയില്ലെങ്കിൽ ജലമില്ല
ജലമില്ലെങ്കിൽ ജീവനില്ല
ജീവനില്ലെങ്കിൽ മനുഷ്യനില്ല
മനുഷ്യനില്ലെങ്കിൽ :
സന്തോഷമില്ല ദുഃഖമില്ല
നന്മയില്ല തിന്മയില്ല
ജനനമില്ല മരണമില്ല
ശാസ്ത്രമില്ല ചരിത്രമില്ല
എല്ലായിടവും ശൂന്യത മാത്രം