സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
കോവിഡ് എന്ന മഹാമാരിയെ കീഴ്പ്പെടുത്തുവാൻ നമുക്ക് വേണ്ട ഒരു പ്രധാന ആയുധമാണ് ശുചിത്വം. കോവിഡ് നമ്മളെ കൂടുതലായി കീഴ്പ്പെടുത്താതിരുന്നത് നമ്മുടെ ശുചിത്വം കൊണ്ടാണ് . പണ്ടു മുതലേ നമ്മൾ ശുചിത്വത്തിന് മുൻതൂക്കം കൊടുത്തിട്ടുണ്ട്.പണ്ട് നമ്മുടെ വീടുകളിൽ പാത്രത്തിൽ വെള്ളം വെക്കുന്ന ശീലം ഉണ്ടായിരുന്നു.കാലും കൈയും കഴുകിയതിനുശേഷമേ അകത്തേക്ക് പ്രവേശിക്കാറുള്ളൂ.ഇന്ന് ആ ശീലം വീണ്ടും മടങ്ങി വന്നിരിക്കുന്നു ഈ കൊറോണ കാലം കഴിഞ്ഞാലും സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും കൈ കഴുകാനുള്ള സംവിധാനവും സാനിറ്റൈസറും ഉണ്ടായിരിക്കണം.പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം ദിവസേന രണ്ടുനേരം കുളിക്കണം. അനാവശ്യ ഹസ്തദാനവും ആലിംഗനവും ഒഴിവാക്കുക.നമ്മുടെ ഭാരതീയ സംസ്കാരം ആയ കൂപ്പുകൈ ഒരു ശീലമാക്കാം അങ്ങിനെ നമ്മുടെ ജീവിതത്തിൽ വ്യക്തി ശുചിത്വം പാലിക്കാം. ശുചിത്വ ത്തിൻറെ രണ്ടാമത്തെ ഘട്ടമാണ് സാമൂഹിക ശുചിത്വം. സാമൂഹ്യ ശുചിത്വം വഴി നമുക്കും മറ്റുള്ളവർക്കും ആരോഗ്യമുള്ളവർ ആയി ഇരിക്കാൻ സാധിക്കും.പൊതുസ്ഥലങ്ങളിൽ തുപ്പുക മാലിന്യം തള്ളുക തുടങ്ങിയവ ശക്തമായ നിയമത്താൽ സർക്കാർ പൂർണമായും ഇല്ലാതാക്കണം.ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തുവാലാ ഉപയോഗിച്ച് മറക്കുക, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക,ശാരീരിക അകലം പാലിക്കുക. ഇപ്പോൾ നിയന്ത്രണത്തിൽ കൊണ്ടു വന്നിരിക്കുന്ന മഹാമാരി വീണ്ടും പടർന്നുപിടിക്കാൻ അനുവദിക്കരുത്.നിയന്ത്രണം എടുത്തു മാറ്റുമ്പോൾ രോഗം രണ്ടാമതും ബാധിക്കാനുള്ള സാധ്യത ശക്തമാണ്.അതിനാൽ നമുക്ക് ശുചിത്വശീലങ്ങൾ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കാം.ഇത്തരം മഹാമാരികൾ ഓരോ വ്യക്തിയുടെയും സമൂഹത്തിന്റെയും ആരോഗ്യ ശുചിത്വശീലങ്ങളിൽ ഫലപ്രദമായ മാറ്റങ്ങൾ ഉണ്ടാകും.ആരോഗ്യമുള്ള വ്യക്തികളാണ് സമൂഹത്തിൻറെ സമ്പത്ത്.ആരോഗ്യം ഉള്ള വ്യക്തികൾ ആകണമെങ്കിൽ വ്യക്തിശുചിത്വവും സാമൂഹ്യ ശുചിത്വവും ആവശ്യമാണ്.അതിനാൽ നമുക്ക് ശുചിത്വമുള്ള വ്യക്തികളാവാം അങ്ങിനെ നമുക്ക് ഈ മഹാമാരിയെ കീഴടക്കാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |