ഡി.വി.യൂ.പി.എസ്.തലയൽ/അക്ഷരവൃക്ഷം/ രാമുവുംദാമുവും
രാമുവും, ദാമുവും
പണ്ട് ഒരു കൃഷിക്കാരന് രാമുവും ദാമുവും എന്ന് പേരായ രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു. ഒരിക്കൽ അവർ രണ്ടുപേരും ഒരു വനത്തിലൂടെ യാത്ര ചെയ്യുകയായിരുന്നു. അപ്പോൾ അനുജൻ ദാമുവിനു ഒരു മരത്തിന്റെ ചുവട്ടിൽ നിന്നും ഒരു നിധി കുംഭം കിട്ടി. എന്നാൽ അത് നഗരത്തിൽ കൊണ്ട് ചെല്ലുന്നത് ആപത്തു ആണെന്ന് ജ്യേഷ്ഠൻ രാമു അനുജനെ ഉപദേശിച്ചു. മറ്റെന്തെങ്കിലും മാർഗം ഉണ്ടോ എന്ന് അവർ ചിന്തിച്ചു.അതിനു ശേഷം പോംവഴിയും രാമു തന്നെ കണ്ടുപിടിച്ചു. തല്കാലം അത് ഏതെങ്കിലും സുരക്ഷിതസ്ഥാനത്തു കുഴിച്ചിട്ടു അടയാളവും വയ്ക്കുക. പിന്നീട് സൗകര്യം പോലെ വന്നു എടുക്കുക.അതാണ് ശരി എന്ന് അനുജനും തോന്നി. അങ്ങനെ അവർ ഒരു സ്ഥലം കണ്ടുപിടിച്ചു കുഴി ഉണ്ടാക്കി നിധി കുംഭം അതിൽ വച്ചു മൂടി .അതിനു മുകളിൽ അടയാളം വച്ച് യാത്ര തുടർന്നു. അതിനുശേഷം രാമു അനുജൻ അറിയാതെ അന്ന് രാത്രി തന്നെ നിധി കുംഭം എടുത്തുകൊണ്ടുവന്നു തന്റെ കിടപ്പറയിൽ ഭദ്രമായി കുഴിച്ചിട്ടു. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ രണ്ടുപേരും കൂടെ വീണ്ടും വനത്തിൽ പോയി നിധി കുഴിച്ചിട്ട സ്ഥലം മാന്തി .പക്ഷെ നിധി അവിടെ ഇല്ല. അവർ രണ്ടുപേരും പരസ്പരം മോഷണകുറ്റം ചുമത്തി വഴക്കുണ്ടാക്കി. പിന്നീട് രണ്ടുപേരും രാജാവിന്റെ അടുക്കൽ ചെന്ന് പരാതി അറിയിച്ചു. സാക്ഷികൾ ആരെങ്കിലും ഉണ്ടോ എന്ന് രാജാവ് ചോദിച്ചപ്പോൾ വൃക്ഷം മാത്രമേ സാക്ഷി ഉള്ളു എന്ന് അവർ രാജാവിനെ ബോധിപ്പിച്ചു.പിറ്റേദിവസം രണ്ടുപേരും വൃക്ഷച്ചുവട്ടിൽ വച്ചു തിളപ്പിച്ച എണ്ണയിൽ കൈ മുക്കണമെന്നും അപ്പോൾ കുറ്റക്കാരൻ ആരാണെന്നു തെളിയുമെന്നു രാജാവു വിധിച്ചു. എന്നാൽ രാമു മറ്റൊരു ഉപായം പ്രയോഗിച്ചു. അവൻ അച്ഛന്റെ അടുക്കൽ ചെന്ന് പിറ്റേദിവസം അച്ഛൻ വൃക്ഷചുവട്ടിൽ ഒളിച്ചിരുന്ന് ദാമുവാണ് നിധി മോഷ്ടിച്ചതു എന്ന് അശരീരി ഉണ്ടാകുന്നപോലെ വിളിച്ചു പറയണം എന്ന് അപേക്ഷിച്ചു. സർപ്പത്തെ പോലെ ദുഷ്ടത ചെയ്യാൻ തനിക്കു പറ്റില്ലാന്ന് ആ പിതാവ് രാമുവിനോട് പറഞ്ഞു. രാമു വീണ്ടും വീണ്ടും നിർബന്ധം പിടിച്ചു. അവസാനം അച്ഛനെ കൊന്നുകളയും എന്ന് ഭീഷണിപെടുത്തി സമ്മതിക്കാതെ വേറെ പോംവഴി ഇല്ലാതെ ആയി .അങ്ങനെ ആ പിതാവിന് രാമു പറഞ്ഞത് സമ്മതിക്കേണ്ടി വന്നു. അടുത്ത ദിവസം രാജഭടൻമാർ തിളപ്പിച്ച എണ്ണയുമായി മരച്ചുവട്ടിൽ വന്നു. മോഷ്ടാവു ആരാണെന്നു പറയുവാൻ അവർ മരത്തോട് ആജ്ഞാപിച്ചു.അപ്പോൾ ദാമുവാണു നിധി മോഷ്ടിച്ചത്എന്ന് അശരീരി ഉണ്ടായി.അതു കേട്ട ദാമു മരത്തിന്റെ പോടിനു ചുറ്റും വൈക്കോൽ നിരത്തി കത്തിക്കണം എന്ന് വാദിച്ചു. ഒടുവിൽ ഭടൻമാർ അപ്രകാരം ചെയ്തു ഉടനെ പോടിൽ ഒളിച്ചിരുന്ന അച്ഛൻ വെളിയിൽ വന്നു സത്യം എല്ലാം പറയുകയും പൊള്ളൽ ഏറ്റു മരിക്കുകയും ചെയ്തു. രാജാവ് രാമുവിനെ കഴിവിലേറ്റി കൊല്ലാൻ ഉത്തരവ് ഇടുകയും ഭടൻമാർ രാമുവിനെ കൊല്ലുകയും ചെയ്തു
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ