സെന്റ് ആന്റണി യു പി എസ് കണ്ണോത്ത്/അക്ഷരവൃക്ഷം/My days with buddy

Schoolwiki സംരംഭത്തിൽ നിന്ന്


  കാരുണ്യത്തിന്റെ രുചി   
ഒരിക്കൽ അപ്പു എന്നൊരു കൊച്ചു കുട്ടി അവന്റെ മുത്തശ്ശിയോടൊപ്പം ജീവിച്ചിരുന്നു.ഒരു കുടിലിലായിരുന്നു അവർ  താമസിച്ചിരുന്നത് . ഒരുചെറിയ മുറിയും  ഒരു അടുക്കളയുമുളള ഒരു കൊച്ചു കുടിൽ .  അവർ  പാവപ്പെട്ടവരായിരുന്നു. അപ്പു  എന്നും കാലത്ത് തന്റെ വീട് വിട്ട്  ഇറങ്ങുമായിരുന്നു.വീട് വീടാന്തരം കയറി അവൻ എന്തെങ്കിലും ജോലി അന്വേഷിക്കും. അപ്പുവിന് ആരെങ്കിലും ജോലി നൽകിയാൽ അവൻ അത് നന്നായ് ഉത്സാഹത്തോടെ ചെയ്യും.പണിക്കിടയിൽ, "ഞാനിത് നന്നായി ചെയ്യും, എനിക്കിതു നന്നായ് ചെയ്യാനാവും" എന്ന് മൂളിപ്പാട്ട്  പാടികൊണ്ടിരിക്കും. ആളുകൾ  അവന് ചില്ലറ എന്തെങ്കിലും നൽകും ഇതാണ് പതിവ്. "എൻറെ അപ്പു വല്ലാണ്ട് കഷ്‌ടപ്പെടുന്നു!"എന്ന്  മുത്തശ്ശി മന്ത്രിക്കും. അപ്പോൾ അവൻ ചോദിക്കും."ഇതൊക്കെ ഒരു  കഷ്‌ടപ്പാടാണോ  മുത്തശ്ശി? എന്നിട്ടവൻ മുത്തശ്ശിയെ നോക്കും. അന്നും അവൻ രാവിലെ വീടുവിട്ടിറങ്ങി. അവൻ വീട്ടുകാരോട് ജോലി അന്വേഷിച്ചു.ആരും അവന് ജോലി ഒന്നും നൽകിയില്ല.ഒടുവിൽ ഒരു  വീട്ടിൽ നിലം തുടക്കുന്ന ജോലി കിട്ടി. അവൻ മൂളിപാട്ടും പാടിക്കൊണ്ട്  ജോലിയിലേർപ്പെട്ടു. അപ്പുവിന്റെ ജോലിയിലുളള ആത്മാർത്ഥത കണ്ട് ആ വീട്ടിലെ  ഗ്രഹനാഥക്ക് അവനോട് അടുപ്പം  തോന്നി.കൂലി കൊടുക്കുമ്പോൾ ഗ്രഹനാഥ അവന് കുറച്ച്  നോട്ട് കൂടി കൂടുതൽ കൊടുത്തു. അങ്ങനെ അവൻ വീട്ടിലേക്ക് നടന്നു. വഴിയരികെ ഒരു വൃദ്ധൻ തളർന്നു  കിടക്കുന്നത് കണ്ട അപ്പു വൃദ്ധനെ എഴുന്നേൽക്കാൻ  സഹായിച്ചു. വൃദ്ധൻ പറഞ്ഞു "മോനെ, നാല് ദിവസമായി ഭക്ഷണം കഴിച്ചിട്ട്. വിശന്നിട്ട് വയ്യ!"  മുത്തച്ഛൻ എൻറെ  കൂടെ പൊന്നോളൂ. നമുക്ക് വഴിയുണ്ടാക്കാം"  എന്ന്  പറഞ്ഞ് അപ്പു മുന്നോട്ടു നടന്നു.  വൃദ്ധൻ അപ്പുവിനോടൊപ്പം ചെന്നു.  അപ്പുവിനോടൊപ്പം ഒരു വൃദ്ധനെയും കണ്ടപ്പോൾ മുത്തശ്ശിക്ക് കാര്യം പിടികിട്ടി. മുത്തശ്ശി അടുക്കളയിലേക്ക്  പോയി ഭക്ഷണമൊരുക്കാൻ തുടങ്ങി.  കൂടെ  മുത്തശ്ശിയെ അപ്പുവും സഹായിച്ചു. അപ്പോഴും അപ്പുവിന്റെ ചുണ്ടത്ത് ഒരു മൂളിപ്പാട്ട് ഉയരുന്നുണ്ടായിരുന്നു. "ഏറ്റവും നന്നായി സദ്യ ഒരുക്കി വൃദ്ധന് നൽകണം , ഉളളത് കൊണ്ട് ഓണം പോലെ ഞങ്ങൾ കഴിച്ചീടും. ഒടുവിൽ സദ്യ റെഡിയായി. എല്ലാം അവർ നിറഞ്ഞ മനസ്സോടെ വൃദ്ധന് നൽകി. വൃദ്ധൻ സംതൃപ്തിയോടെ അപ്പുവിനെ നോക്കി. അവൻ പുഞ്ചിരിച്ചു. വൃദ്ധൻ ഭക്ഷണം കഴിച്ച് മുറ്റത്തേക്കിറങ്ങി. അപ്പോൾ അപ്പു പറഞ്ഞു." മുത്തച്ഛൻ  വിശക്കുമ്പോൾ ഇതു വഴി വന്നാൽ മതി." അപ്പു ഇത് പറഞ്ഞപ്പോൾ "നിങ്ങളെ ദൈവംരക്ഷിക്കട്ടെ." എന്ന് വൃദ്ധൻ മന്ത്രിച്ചു. ശേഷിപ്പുളള ഭക്ഷണം അവർ സന്തോഷത്തോടെ ഭക്ഷിച്ചു. പിന്നീടവർ ദാരിദ്ര്യം അനുഭവിച്ചിട്ടേയില്ല .

ഗുണപാഠം:നാം കരുണ ഉളളവരായാൽ അപ്പുവിനെ പോലെ നമുക്കും സന്തോഷത്തോടെ ജീവിക്കാം. നാം ആരോടും കരുണ കാട്ടാതെ ജീവിച്ചാൽ നാം എത്ര പണക്കാരനായാലും സന്തോഷമുണ്ടാവില്ല. ധനം ഒരിക്കലും ആനന്ദം തരില്ല.
മുർഷിദ
6 D സെൻറ് ആൻറണീസ് എ.ൽ പി യൂ.പി സ്കൂൾ കണ്ണോത്ത് ,കോഴിക്കോട് ,താമരശ്ശേരി
താമരശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ