ഞാൻ കൊറോണ
സുഹൃത്തുക്കളെ, ഞാൻ കൊറോണ. എല്ലാവർക്കും എന്നെ പരിചയമുണ്ടാകും. ഞാൻ മനുഷ്യരിലേക്ക് കടന്നു വന്നത് ഈ കാലത്തായത് കൊണ്ടാണ് നിങ്ങൾക്കെല്ലാം പെട്ടെന്ന് സ്കൂൾ അവധി ലഭിച്ചത്. ഇനിയിപ്പൊ ക്ലാസുകളൊക്കെ ഓൺലൈനായി എടുക്കേണ്ട അവസ്ഥയാണ്. അത്രക്ക് ഗുരുതരമാണ് അവസ്ഥ. 2019 ഡിസംബറിൽ ചൈനയിലാണ് ഞാൻ ജനിച്ചത്. ഏകദേശം രണ്ടു ലക്ഷത്തിലധികം മരണമാണ് ഞാൻ കാരണം ലോകത്താകെ ഉണ്ടായത്. ലോകത്തുള്ള വിവധ രാജ്യങ്ങളിലെ 31 ലക്ഷത്തിലധികം ആളുകളിലേക്കാണ് ഇതിനോടകം ഞാനും, എൻറെ മക്കളും കുടുംബാംഗങ്ങളും കയറിക്കൂടിയിരിക്കുന്നത്. ഇങ്ങനെ ഓരോ ദിവസവും ലക്ഷക്കണക്കിന് ആളുകളിലേക്കായി ഞങ്ങൾ പെരുകിക്കൊണ്ടിരിക്കുകയാണ്.നിങ്ങളുടെ കണ്ണുകൾ കൊണ്ട് പോലും കാണാൻ കഴിയാത്തത്ര സൂക്ഷ്മ ജീവിയായ ഞാൻ കാരണം ലോകമൊന്നടങ്കം വിറങ്ങലിച്ചു നിൽക്കുകയാണിപ്പോൾ. കാരണം, ഒന്നാമത് ദിവസവും ആയിരക്കണക്കിന് ആളുകൾ മരിച്ചു വീഴുന്നു, പിന്നെയാണെങ്കിൽ ഞാനെന്ന മഹാമാരിക്ക് മരുന്ൻ കണ്ടു പിടിച്ചിട്ടില്ല. ഞാൻ ജനിച്ചത് ചെയനയിലാണെങ്കിലും, ഇറ്റലിയിലും, യു എസ്സിലുമൊക്കെയാണ് പടർന്നു പിടിച്ചത്. ഇത്രയുമോക്കെയായപ്പോൾ ഇന്ത്യാ ഗവൺമെൻറ് തീരുമാനിച്ചതാണ് ലോക്ക്ഡൌൺ. ആദ്യം 21 ദിവസത്തേക്ക് മാത്രമായിരുന്നു തീരുമാനിച്ചത്. പിന്നെ മെയ് 3 വരെ നീട്ടി. ഇപ്പോഴിതാ വീണ്ടും രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയിരിക്കുന്നു. നിങ്ങളുടെയൊക്കെ കഷ്ടം എന്നല്ലാതെ എന്ത് പറയാൻ! വെക്കേഷനായിട്ട് ഒന്നടിച്ചു പൊളിക്കാൻ നിങ്ങൾക്കാവുന്നില്ലല്ലോ മക്കളെ! ഇനി എന്നിൽ നിന്ൻ നിങ്ങൾക്ക് മോചനം വേണമെങ്കിൽ വീട്ടിൽ തന്നെ ഇരിക്കുക, ഇടക്കിടക്ക് കൈകൾ സോപ്പോ സാനിറ്റയ്സറോ ഉപയോഗിച്ച് വൃത്തിയാക്കുക, പുറത്തിറങ്ങുമ്പോൾ മാസ്ക്കും, ഹാൻഡ് ഗ്ലൗസും ധരിക്കുക. ഇങ്ങനെയൊക്കെ കരുതലെടുത്ത് എന്നെ തടഞ്ഞാലേ നിങ്ങൾക്ക് അടിച്ചു പൊളിക്കാൻ പറ്റൂ ട്ടോ.
എന്ൻ,
നിങ്ങളുടെ ശല്യക്കാരനായ
കൊറോണ🦠
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം
|