ഗുഡ് ഷെപ്പേർഡ് എൽപിഎസ് കോട്ടയം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ ,കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ , കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ വിജയപുരം അരമനയുടെ പുരയിടത്തിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഗുഡ്‌ഷെപ്പേർഡ് എൽ പി എസ് കോട്ടയം
ഗുഡ് ഷെപ്പേർഡ് എൽപിഎസ് കോട്ടയം | |
---|---|
വിലാസം | |
കളക്ടറേറ്റ് കളക്ടറേറ്റ് പി.ഒ. , 686002 , കോട്ടയം ജില്ല | |
സ്ഥാപിതം | 1 - 6 - 1896 |
വിവരങ്ങൾ | |
ഇമെയിൽ | goodshepherdlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33417 (സമേതം) |
യുഡൈസ് കോഡ് | 32100600201 |
വിക്കിഡാറ്റ | Q87660699 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 70 |
പെൺകുട്ടികൾ | 49 |
ആകെ വിദ്യാർത്ഥികൾ | 119 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീബ ആന്റണി |
പി.ടി.എ. പ്രസിഡണ്ട് | സന്തോഷ് മാത്യു |
എം.പി.ടി.എ. പ്രസിഡണ്ട് | രജിത ജോബി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കോട്ടയം താലൂക്കിൽ മുട്ടമ്പലം വില്ലേജിൽ കലക്ടറേറ്റിനു സമീപം വിജയപുരം അരമനയുടെ പരിപാവനവും പരിശുദ്ധവുമായ അന്തരീക്ഷത്തിലാണ് ഗുഡ്‌ഷെപ്പേർഡ് എൽ പി സ്‌കൂൾ എന്ന ഈ വിദ്യാലയം 125 വർഷങ്ങൾക്ക് മുൻപ് 1896 ൽ ആണ് ആരംഭിച്ചത് .ഇപ്പോൾ സെന്റ് .ജോസഫ്‌സ് ഗേൾസ് ഹൈസ്ക്കൂൾ സ്ഥിതിചെയ്യുന്ന വളപ്പിലുണ്ടായിരുന്ന ഒരു ചെറിയ കെട്ടിടത്തിലാണ് 1896 ൽ ആൺകുട്ടികൾക്കായി ഒരു അനാഥാലയവും ഒരു സ്ക്കൂളും ആരംഭിച്ചത് .കുട്ടികളുടെ എണ്ണം വർധിച്ചതോടെ അനാഥാലയ കെട്ടിടവും സ്കൂളും വലുതാക്കി ,ഫാദർ ഡൊമിനിക്കിന്റെ നേതൃത്വത്തിൽ പ്രവൃത്തിച്ചുപോന്നു .ആരംഭത്തിൽ 3 ക്ലാസ്സുകളാണ് ഉണ്ടായിരുന്നത് .1915 ൽ നാലാം ക്ലാസ് ആരംഭിക്കുകയും അനാഥശാലയുടെ രണ്ടാം നിലയിൽ ക്ലാസുകൾ ഭംഗിയായി നടത്തുകയും ചെയ്തു പോന്നു .
വിജയപുരം മെത്രാസന മന്ദിരത്തിനു പടിഞ്ഞാറുവശത്തുള്ള അതായതു ഇപ്പോൾ സ്കൂൾ ഇരിക്കുന്ന സ്ഥലം ,1890 നവംബർ 18 ആം തീയതി വാങ്ങി ഒരു പുതിയ കെട്ടിടം സ്കൂളിന് വേണ്ടി പണികഴിപ്പിച്ചു .എന്നാൽ പ്രസ്തുത കെട്ടിടം പഴകിയതിനെ തുടർന്നു ക്ലാസുകൾ നടത്താൻ പ്രയാസം നേരിട്ടു .തുടർന്നു ഇന്ന് കാണുന്ന സ്കൂൾ കെട്ടിടം 1954 ൽ ബഹു .അംബ്രോസ് അബസോളോ തിരുമേനി പുതുക്കി പണികഴിപ്പിച്ചു .1996ൽ ഈ സ്കൂളിന്റെ 100 ആം വാർഷികം സമുചിതമായി ആഘോഷിച്ചു .ഈ സ്കൂളിന്റെ രക്ഷാധികാരികളായിരുന്ന അഭിവന്ദ്യ ബനവന്തുര ആരാന ,Rt.Rev.Dr.അംബ്രോസ് അബസോളോ ,Rt.Rev.Dr.കൊർണേലിയൂസ് ഇലഞ്ഞിക്കൽ Rt.Rev.Dr പീറ്റർ തുരുത്തിക്കോണത്തു് ഇപ്പോഴത്തെ ബിഷപ്പായ Rt .Rev .Dr സെബാസ്റ്റ്യൻ തെക്കത്തേചേരിൽ എന്നിവർ ഈ സ്ഥാപനത്തിന്റെ അഭ്യുന്നതിക്കായി അനുഷ്‌ഠിച്ചുള്ള ത്യാഗപൂർണമായ പ്രവർത്തനങ്ങൾ കൊണ്ട് ഈ സ്കൂൾ ഇന്നും നിലനിൽക്കുന്നു .
ഇപ്പോൾ നിലവിൽ എൽ .പി സ്കൂളിൽ 90 കുട്ടികളും നഴ്സറിയിൽ 28 കുട്ടികളും അധ്യയനം നടത്തി വരുന്നു .പ്രധാന അധ്യാപികയായി ശ്രീമതി .ഷീബ ആന്റണിയും എൽ .പി .എസ് .റ്റി ആയി ശ്രീമതി ജെസിമോൾ പി .ഡി ,നീതു ബാബു ,അമൽ അനിൽ ,സീമ ഇ .ജോസ് ,ഡയാന ട്രീസ ജോൺ എന്നിവരും പ്രവൃത്തിക്കുന്നു .
ഭൗതികസൗകര്യങ്ങൾ
ഐസിടി സൗകര്യങ്ങൾ
കളിസ്ഥലം
കുടിവെള്ള സൗകര്യം
സ്മാർട്ട് ക്ലാസ്സ്‌റൂം
കളി ഉപകരണങ്ങൾ
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രതേക ടോയ്ലറ്റ് സൗകര്യം
ഗണിത ലാബ്
സയൻസ് ലാബ്
ലൈബ്രറി
പാചകപ്പുര
ഊണുമുറി
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലബ് പ്രവർത്തനങ്ങൾ വിദ്യാരംഗം കല സാഹിത്യ വേദി
ക്ലബ്ബ് പ്രവർത്തനങ്ങൾ.
ആർട്സ് ക്ലബ്
സയൻസ് ക്ലബ്
ഗണിത ക്ലബ്
ഹെൽത്ത് ക്ലബ്
സ്ക്കൂളിലെ മുൻ പ്രധാന അധ്യാപകർ
ക്രമ നമ്പർ |
പേര് |
സേവനകാലം |
---|---|---|
1 | Luckose Esthappan | 1896 |
2 | Antony | - |
3 | Benedicta Smith | 31-3-1990 |
4 | P.P Mary | 1955-1991 |
5 | p .s john | 1991-1997 |
6 | N.V John | 1996-1999 |
7 | Marykutty P D | 1999-2014 |
8 | Caroline P.Meriena | 2014-2021 |