ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/*എന്റെ മനസ്സു പറയുന്നു.*
നാട്ടിലെങ്ങും കൊറോണ പടർന്നു പിടിച്ചിരിക്കയാണ്. ഈ വേനലവധിക്ക് അച്ഛൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഗൾഫിൽ നിന്നും വിമാനമൊന്നും വരുന്നില്ല. ഞാനും, അനിയനും വിഷമിച്ചു വീട്ടിലിരിക്കുകയാണ്. അവിടേയും കൊറോണ വന്ന കാര്യം അച്ഛൻ എന്നോട് വീഡിയോ കോളിൽ പറയാറുണ്ട്. നമ്മളെല്ലാവരും ഒറ്റക്കെട്ടായി നിന്ന് കൊറോണയെ തുരത്തുമെന്നും ഗൾഫിലുള്ള എല്ലാവരേയും നാട്ടിലെത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. എന്നെ പോലെ ഒരു പാട് കുട്ടികൾ അവരുടെ അച്ഛനേയും കാത്ത് വിഷമിച്ചിരിക്കുന്നുണ്ടാകും. സങ്കടങ്ങളൊക്കെ മാറി സന്തോഷം വരുന്ന ഒരു പുതിയ ദിവസമുണ്ടാകുമെന്ന് എന്റെ മനസ്സു പറയുന്നു. അച്ഛൻ വേഗം വരും. ഞാനും, മമ്മിയും, അനിയനും, അമ്മമ്മയും, മാമനും കൂടി ഷൊർണ്ണൂരിലേക്ക് മാമച്ഛനെ കാണാൻ പോകും. ഞാൻ കാത്തിരിക്കുകയാണ്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം