മനുഷ്യൻ ഭൂമിയുടെ ക്യാൻസർ
ആഗോള തലത്തിലാണെങ്കിലും,കേരളത്തിലാണെങ്കിലും പരിസ്ഥിതി നാശത്തിനു ഒരു കുറവും ഇല്ല.ഇപ്പോൾ പരിസ്ഥിതി നാശത്തിനു മുന്നിൽ നിൽക്കുന്നത് കേരളമാണ്.പരിസ്ഥിതി സാക്ഷരത തത്വത്തിൽ നേടിയ സംസ്ഥാനമാണെങ്കിലും കേരളം ഈ അറിവിന്റെ മറവിൽ പ്രകൃതിയോട് ഒട്ടനവധി കുറ്റകൃത്യങ്ങൾ ചെയ്യുന്നു.
പരിസ്ഥിതി സംബന്ധമായ ബോധമാണ് ഒരു ജനതയ്ക്ക് പരിസര സംരക്ഷണത്തിനു ഊർജ്ജമാക്കുന്നത്.പരിസ്ഥിതി നാശത്തിന്റെ ഉദാഹരണമായി ഗംഗയേയും,ഭാരതപ്പുഴയേയും നോക്കിയാൽ മതി. നദികളും, തോടുകളും, പുഴകളും, ആറുകളും,മലകളും, വൃക്ഷങ്ങളും അതിന്റെ കണ്ണികളാണ്.
ഭൂമിയുടെ നാടിഞരമ്പുകളായ നദികളും മനുഷ്യൻ ഓക്സിജൻ നൽകുന്ന വൃക്ഷങ്ങളെപ്പോലുംവെട്ടുന്നു. ലോകത്തിന്റെ ജലസംഭരണിയായ വയലും തോടും നികത്തി വലിയ കെട്ടിടങ്ങൾ പണിയുന്നു. ഭൂമിയിലെ ജീവജാലങ്ങളുടെ അടിസ്ഥാനമായ മൺതരികൾ പോലും കടത്തുന്നു. 800 മുതൽ 1000 വർഷം വരെ എടുക്കും മേൽമണ്ണുണ്ടാകാൻ അതിനോടൊപ്പം മരം വെട്ടുകയും ചെയ്യുന്നു. ഉരുൾപ്പൊട്ടലുണ്ടാകാൻ വേറെയൊരു കാരണവുംവേണ്ട ഇതൊക്കെ തന്നെ ധാരാളം.
ഇതൊക്കെ കൊണ്ടു തന്നെയാണ് "മനുഷ്യൻ ഭൂമിയുടെ ക്യാൻസർ " എന്ന് ഒരു ചിന്തകൻ പറഞ്ഞത്.ആ ക്യാൻസർ ഭൂമി ഒട്ടാകെ ബാധിച്ച് അവസാനം അത് ഭൂമിയെ കാർന്നു തിന്നും. അതിനു കാരണം മനുഷ്യന്റെ അത്യാർത്തിയാണ്.മനുഷ്യന് വേണ്ടതെല്ലാം ഈ പ്രകൃതിയിലുണ്ട്.എന്നാൽ അവന്റെ അത്യാർത്തിക്കുള്ളതില്ല.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|