ജി വി എച്ച് എസ്സ് കാർത്തികപുരം/അക്ഷരവൃക്ഷം/ പരീക്ഷ മാറ്റി വയ്ക്കൽ എന്ന വാർത്ത

Schoolwiki സംരംഭത്തിൽ നിന്ന്
പരീക്ഷ മാറ്റി വയ്ക്കൽ എന്ന വാർത്ത

ഇന്ന് ലോകം നേരിടുന്ന വലിയ ദുരന്തത്തിൽ കൂടെ നാം പോവുകയാണ്. കൊറോണ എന്ന മഹാ മാരി നമ്മളെയും നമ്മുടെ സമൂഹത്തെയും ലോകത്തെയും ഒറ്റപ്പെടലിലേക്ക് നയിക്കുന്നതും നാം കണ്ടുവരുന്നു. ഈ സമയത്ത് വീടുകളിൽ ഇരുന്ന് സമൂഹത്തോട് നമുക്കുള്ള കടമ നിറവേറ്റുന്നുണ്ട്. കുട്ടികളായ നമ്മൾ ഈ ലോക ഡൗൺ കാലഘട്ടം നല്ല രീതിയിൽ ഉപയോഗിക്കാൻ ശ്രമിക്കണം. അതിനായി നമുക്ക് ചില കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. നമുക്കു ചുറ്റുമുള്ള പ്രകൃതിയെ കൂടുതൽ സ്നേഹിക്കുകയും അടുത്തറിയാനും നാം ശ്രമിക്കണം. ഓരോ കാലഘട്ടവും നമ്മളെ പഠിപ്പിക്കുന്നത് പലരീതിയിലുള്ള പാഠങ്ങളാണ്. ലോക്ക് ഡൌൺ കാലഘട്ടം കുട്ടികളായ നാം പുതിയ കാര്യങ്ങൾ പഠിക്കാനും കൃഷിയെ പറ്റി കൂടുതൽ അടുത്തറിയാനും നമ്മുടെ മണ്ണിൽ നമുക്കാവശ്യമായ പച്ചക്കറികൾ നാടുവാൻ നമ്മൾ സമയം കണ്ടെത്തണം. ഈ ദിവസം വളരെ നല്ല രീതിയിൽ ഒരു ക്കേണ്ടതാണ്. ഈ ലോക്ക് ഡൌൺ നമ്മുടെ ജീവിതത്തെ മോശമായി ബാധിക്കുമോ എന്ന പേടി നമ്മുടെ മനസ്സിലുണ്ട്. അതിനൊരു ഉദാഹരണമാണ് പരീക്ഷ മാറ്റി വെക്കൽ. പരീക്ഷ മാറ്റി വയ്ക്കൽ എന്ന വാർത്ത ഞെട്ടലോടെയാണ് ഞാൻ ഉൾക്കൊണ്ടതു. കാര്യങ്ങൾ മനസ്സിൽ നിന്നും മറയുമോ എന്ന പേടിയായിരുന്നു എനിക്ക് വന്നത് അത് ദിവസങ്ങൾ കഴിയും തോറും എന്നെ കൂടുതൽ അലട്ടുന്നുണ്ടായിരുന്നു. പഠിച്ച പാട ഭാഗങ്ങൾ ഓർമ്മയിൽ നിന്നും മറയുന്നത് ഓരോ ദിവസം കഴിയുംതോറും എന്നെ അലട്ടുന്നുണ്ടായിരുന്നു. കൊറോണ എന്ന മഹാമാരി യെ തുരത്താൻ കേന്ദ്ര സർക്കാരും കേരള സർക്കാരും കൂടി നടപ്പിലാക്കിയ ലോക്ക് ഡൌൺനിന്നോടൊപ്പം നിന്നുകൊണ്ട് നമ്മൾ ഓരോരുത്തർക്കും പൊരുതാം. ഈ മഹാമാരിയെ തോൽപ്പിക്കാൻ

അകാശ് എൻ എസ്
10 ബി ജി.വി.എച്ച്.എസ്സ്.കാർത്തികപുരം
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം