ലോകവും മർത്യരും മുന്നോട്ടു നിങ്ങുമ്പോൾ
വന്നു വീണല്ലോ മഹാമാരിയൊന്ന്
മർത്യരെ ഒന്നൊന്നായ് കൊന്നുമുടിച്ചു
സർവനാശം വിതയ്ക്കുന്നവൻ
എന്നാലവനെ പിടിച്ചു കെട്ടാനായി
ഉണ്ടല്ലോ വീരൻമാർ പലർ നമുക്ക്
ഡോക്ടർമാർ, നഴ്‌സുമാർ, പൊലീസ്, ഗവണ്മെന്റ്
എന്നിങ്ങനെ പോകുന്നവർ
ഇവർക്കൊപ്പം നാമെല്ലാം അണി ചേരുമ്പോഴോ
മാറിടുമീ ലോകം നന്മ പൂർണം !!!
ഷഹാന
7 B എം.വി.യൂ.പി.എസ്.ചൊവ്വര ബാലരാമപുരം ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത