ലോകമാകെയും പടർന്നു പിടിച്ചൊരു
വൈറസുമൂലമാം മഹാവ്യാധി
കരുതലു വേണം നമുക്കീ ദിനങ്ങളിൽ
ഈ മഹാവ്യാധി പോകും വരെ
കൈകൾ കഴുകീടാം ശുചിത്വമുറപ്പിക്കാം
രോഗപ്രതിരോധം മുഖ്യമീ സമയത്ത്
നല്ല ഭക്ഷണങ്ങൾ കഴിച്ചീടുക
രോഗം പടരാതിരിക്കാനായ്
നമുക്കൊന്നൊരുമിച്ചു പ്രവർത്തിച്ചീടാം
ഒറ്റ മനസ്സായ് നമുക്കേറ്റെടുത്തീടാം
വീട്ടിലിരിക്കാം കുടുക്കാരേ
അല്പ ദിനങ്ങൾ വീട്ടിലിരുന്നാൽ
ശിഷ്ട ദിനങ്ങൾ നമുക്കാകോഷിക്കാം