ഗവ. എൽ പി എസ് കാഞ്ഞിരംപാറ/അക്ഷരവൃക്ഷം/എന്റെ കടമ

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ കടമ


എൻ മുത്തശ്ശി പറഞ്ഞു കേട്ടൊരു
പ്രശാന്ത സുന്ദരഭൂമിയിലെ
കാടും മേടും മാഞ്ഞു പോയി
ഇത് മനുഷ്യർ തൻ ലീലയോ
മലിനമാം കായൽ തൻ ലീലയോ
നീലാകാശങ്ങൾ പുകപടലങ്ങൾ മൂടി
വീണ്ടും കാണേണമെൻ സുന്ദരഭൂമിയെ
അത് എൻ തലമുറയുടെ കടമ
കാടും മേടും വീണ്ടെടുക്കണം
ശുദ്ധീകരിയ്ക്കാം കായലുകളെ
രക്ഷിക്കണം കുളങ്ങളെ
നീലാകാശം വീണ്ടെടുക്കണം
എൻ ഭൂമിയെ വീണ്ടെടുക്കണം
അതാണെൻ കടമ

വേദ എസ് അജിത്
1 എ ഗവ. എൽ പി എസ് കാഞ്ഞിരംപാറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത