എൻ മുത്തശ്ശി പറഞ്ഞു കേട്ടൊരു
പ്രശാന്ത സുന്ദരഭൂമിയിലെ
കാടും മേടും മാഞ്ഞു പോയി
ഇത് മനുഷ്യർ തൻ ലീലയോ
മലിനമാം കായൽ തൻ ലീലയോ
നീലാകാശങ്ങൾ പുകപടലങ്ങൾ മൂടി
വീണ്ടും കാണേണമെൻ സുന്ദരഭൂമിയെ
അത് എൻ തലമുറയുടെ കടമ
കാടും മേടും വീണ്ടെടുക്കണം
ശുദ്ധീകരിയ്ക്കാം കായലുകളെ
രക്ഷിക്കണം കുളങ്ങളെ
നീലാകാശം വീണ്ടെടുക്കണം
എൻ ഭൂമിയെ വീണ്ടെടുക്കണം
അതാണെൻ കടമ