നാവാമുകുന്ദ ഹയർ സെക്കന്ററി സ്കൂൾ തിരുനാവായ/അക്ഷരവൃക്ഷം/കരുതൽ
കരുതൽ
പ്രിയപ്പെട്ട കൂട്ടുകാരേ, നമ്മൾക്കെല്ലാവർക്കും അറിയാല്ലോ നമ്മുടെ രാജ്യം നേരിടുന്ന കോവിഡ് 19 എന്ന മാരകമായ അസുഖം രാജ്യത്തെമ്പാടുമുള്ള പകുതിയാളുകൾക്കെങ്കിലും ഈരോഗം പിടി പെട്ടു കഴിഞ്ഞിരിക്കുന്നു. എത്രയോ മനുഷ്യർ മരണമടഞ്ഞിട്ടുമുണ്ട്. ഈ അസുഖം മാരകമാണ് എന്നറിഞ്ഞിട്ടും ആളുകളുടെ അസുഖം ഭേതമാകണം എന്ന മുൻ കരുതലോടെ മുന്നിട്ട് വന്നു. കുറച്ചാളുകളുടെ അസുഖം മാത്രം ഒന്ന് കുറഞ്ഞു വന്നിരിക്കുന്നു.ഇതിന് പ്രയത്നിച്ച ഡോക്ടർമാരോട് എത്ര നന്ദി പറഞ്ഞാലും തീരില്ല. കാരണം നമ്മുടെ രാജ്യത്തുള്ള ഓരോ ജീവനുമാണ് കുറച്ചു സമയം കൊണ്ട് മാത്രം അവർ രക്ഷപ്പെടുത്തിയത്. ഇപ്പോൾ ഓരോ സ്ഥലത്തും പോലീസുകാരെ നിയമിച്ചു. മുഖ്യ മന്ത്രി ലോക്‌ഡോൺ ആയതിനാൽ വീട്ടിൽ നിന്നും പുറത്തേക്ക് പോകരുത് എന്ന് പറഞ്ഞിട്ടും ചില ആളുകൾ അതൊന്നും ചെവി കൊള്ളാതെ പുറത്ത് പോകുന്നു ഇപ്പോൾ വാഹനങ്ങൾ ഓടുന്നില്ല, പല ചരക്ക് കടകൾ മാത്രം, പുറത്ത് പോകുമ്പോൾ പോലീസിന്റെ മുന്നറിയിപ്പ്,ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേയ്ക്ക് പോകൻ പറ്റാത്ത അവസ്ഥയാണിപ്പോൾ. മാസ്കില്ലാതെ ഹോസ്പിറ്റലിൽ കയറരുത്. അത്യാവശ്യ സ്ഥലത്തേയ്ക്ക് പോകുമ്പോൾ മാസ്ക്ക് നിർബന്ധം. എവിടെയെങ്കിലും പോയി വന്നാൽ ഹാൻഡ് വാഷോ സോപ്പോ ഉപയോഗിച്ച് കൈ നന്നായി കഴുകണം. കൂട്ടം കൂടി നിൽക്കരുത്. കോവിഡ് കാരണം സ്കൂളുകളിലെ പരീക്ഷകളെല്ലാം മാറ്റിവെച്ചു അത് കൊണ്ട് എല്ലാവരും ഇനി മുതൽ ശ്രദ്ധിക്കുക തുമ്മുമ്പോൾ തൂവ്വാലകൊണ്ട് പൊത്തിപ്പിടിക്കുക. കൂട്ടം കൂടി നിൽക്കാതിരിക്കുക. സോപ്പോ അല്ലെങ്കിൽ ഹാൻഡ് വാഷോ ഉപയോഗിച്ച് കൈ നന്നായി കഴുകുക. കരുതലോടെ "ഭയം വേണ്ട ജാഗ്രത മതി "
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം