ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/നേരിടാം നമുക്കൊന്നിച്ച്

Schoolwiki സംരംഭത്തിൽ നിന്ന്
നേരിടാം നമുക്കൊന്നിച്ച്

ഏതെങ്കിലും ജീവികൾക്കുള്ളിൽ കടന്നാൽ മാത്രം വളരാനും പെറ്റുപെരുകാനും കഴിയുന്ന സൂഷ്മജീവ കണങ്ങളാണ് വൈറസ്. രോഗകാരികളായ നിരവധി വൈറസുകളുണ്ട്. വസൂരി , പോളിയോ , കോളറ തുടങ്ങിയ വലിയ പകർച്ചവ്യാധികളെ അതിജീവിച്ചാണ് നാം ഇന്ന് നിലനിൽക്കുന്നത്. ശാസ്ത്രത്തിന്റെ വളർച്ചയും വാക്സിനുകളുടെ കണ്ടുപിടുത്തവുമാണ് അതിന് സഹായിച്ചത്. പോളിയോ വാക്സിനെതിരെ പ്രചരണം നടത്തുന്നത് മുമ്പ് വായിച്ചിട്ടുണ്ട്. അവരൊക്കെ ചെയ്യുന്ന തെറ്റ് എന്താണെന്ന് ഇപ്പോഴാണ് മനസിലാകുന്നത്. കൊറോണക്കെതിരേ വാക്സിൻ കണ്ടു പിടിച്ചിരുന്നെങ്കിൽ നാം കഷ്ടപ്പെടേണ്ടി വരില്ലായിരുന്നു. ലോകത്തിലുള്ള വലിയ ശാസ്ത്രജ്ഞരെല്ലാം അതിനുള്ള ശ്രമത്തിലാണ് ഇപ്പോൾ. അറിവ് ഉണ്ടാക്കുന്നതിനോടൊപ്പം ശാസ്ത്രബോധം വളർത്തുക എന്നതും വളരെ പ്രധാനപ്പെട്ടതാണ്. കൊറോണ വൈറസ് പടർത്തിയ കോവിഡ് 19 എന്ന രോഗത്തിനുള്ള മരുന്നും ശാസ്ത്രം കണ്ടെത്തും. അതു വരെ ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങൾ, സാമൂഹിക അകലം, വ്യക്തി ശുചിത്വം എന്നിവ പാലിച്ച് ജാഗ്രതയോടെ നമുക്ക് സുരക്ഷിതരായി ഇരിക്കാം.

മയൂഖ.എൽ.എസ്
5.C ഗവ:ഠൗൺ യു.പി.എസ്,കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം