ഗവ. എൽ. പി. എസ്. അണ്ടൂർ/അക്ഷരവൃക്ഷം/ആരോഗ്യവും പരിസ്ഥിതിയും

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യവും പരിസ്ഥിതിയും

ഒരു മനുഷ്യന്റെ ആരോഗ്യത്തിന്റെ ആധാരം എന്ന് പറയുന്നത്  പരിസ്ഥിതി ആണ്‌. അതുകൊണ്ട്‌ നാം ഏവരും പ്രകൃതിയെയും അതിലുള്ള എല്ലാ ജീവജാലങ്ങളെയും സംരക്ഷിക്കുകയും ബഹുമാനിക്കുകയും വേണം. പ്രകൃതി നമ്മുക്ക് വേണ്ടി ഒരുപാട്‌ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പരിസ്ഥിതി നമ്മുക്ക് ശുദ്ധവായു,ശുദ്ധജലം,  ആഹാരം, വാസസ്ഥലം എന്നിവ ഒരുക്കിയിട്ടുണ്ട്. മനുഷ്യന്റെ അമിതമായ ചൂഷണം മൂലം നമ്മുടെ പരിസ്ഥിതി ദിനം പ്രതി നശിച്ചു കൊണ്ടിരിക്കുന്നു. അതിൽ പ്രധാനമാണ്‌ പരിസ്ഥിതി മലിനീകരണം. ഇത് മൂലമാണ് മനുഷ്യനിൽ പലതരത്തിലുള്ള അസുഖങ്ങൾ ഉടലെടുക്കുന്നത്. വായു മലിനീകരണം കാരണമാണ്‌ പ്രധാനമായും ശ്വാസകോശ രോഗങ്ങൾ ഉടലെടുത്തത്.

അബിജിത്ത്. എ. എസ്
4 A ഗവ. എൽ.പി.എസ്. അണ്ടൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം