ഗവ. എൽ. പി. എസ്. പരവൂർക്കോണം/അക്ഷരവൃക്ഷം/വ്യക്തിശുചിത്വവും രോഗങ്ങളും
വ്യക്തിശുചിത്വവും രോഗങ്ങളും
ഒരു മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത് അവന്റെ ആരോഗ്യമാണ്. പോഷകാഹാരത്തിലൂടെയും ശുചിത്വത്തിലൂടെയും നമുക്ക് ആരോഗ്യം നേടിയെടുക്കാനും അതുവഴി രോഗങ്ങളെ അകറ്റാനും കഴിയും. ദിവസവും രണ്ട് നേരം പല്ല് തേക്കണം, കുളിക്കണം, നഖം മുറിക്കണം, വൃത്തിയുള്ള വസ്ത്രം ധരിക്കണം തുടങ്ങിയ വ്യക്തിശുചിത്വം പാലിക്കുന്നതിനോടൊപ്പം നാം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. പരിസരം വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ ഈച്ച, കൊതുക്, എലി തുടങ്ങിയവ പെരുകുകയും ചെയ്യും. ഇന്ന് നാം ഏറെ പേടിക്കുന്ന കോവിഡ് -19 എന്ന രോഗത്തെ പൂർണ്ണമായും ഇല്ലാതാക്കാൻ ശുചിത്വം പാലിച്ചേ മതിയാകൂ. സർക്കാർ പറയുന്ന കാര്യങ്ങൾ അനുസരിക്കുന്നതിലൂടെ കൊറോണ എന്ന രാക്ഷസനെ പോലും തുരത്താനാകും ഓർക്കുക. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതല്ലേ... അതിനായി ശുചിത്വം പാലിച്ച് നമുക്ക് ആരോഗ്യത്തോടെ ജീവിക്കാം...
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം