എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്/അക്ഷരവൃക്ഷം/ കോവിഡ് കാലഘട്ടത്തിലെ പരിസ്ഥിതി
കോവിഡ് കാലഘട്ടത്തിലെ പരിസ്ഥിതി
നാ൦ ജീവിക്കുന്ന ചുറ്റുപാ ടും അതിൽ കുടികൊളളു ന്ന ജലജന്തുജീവാദി കളുമാണ് നമ്മെ സ൦മ്പന്ധിച്ചിടത്തോളം നമ്മുടെ പരിസ്ഥിതി. പരിസ്ഥിതി എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം ഓടി വരുന്നത് വൃക്ഷങ്ങളും, വീടുകളും, ജനസാന്ദ്രമായ റോഡുകളും ഒക്കെയാണ് എന്നാൽ എത്ര പെട്ടന്നാണ് അതിനൊ ക്കെ ഒരു മാറ്റം ഉണ്ടായത് നാം പ്രകൃതിയോട് ചെയ്ത ക്രൂരതകളൊ ക്കെയും പ്രകൃതി ഏറ്റുവാങ്ങി. മരങ്ങൾ വെട്ടിനശിപ്പിച്ചു൦ ജല സ്രോതസുകളിൽ മാലിന്യങ്ങൾ വലിച്ചെറി ഞ്ഞു൦, മലകൾ ഇടിച്ചു നിരത്തിയും പാടങ്ങളും പുഴകളും നികത്തിയും നാം പ്രകൃതിയുടെ സൗന്ദര്യം നശിപ്പിച്ചു കളഞ്ഞു. ഇന്ന് എവിടെനോക്കിയാലും കാണാൻ കഴിയുന്നത് കോൺക്രീറ്റ് കെട്ടിടങ്ങളും ഇന്റർലോക്കുകൾ നിര ത്തിയ വീട്ടുമുറ്റങ്ങളും വഴികളുമാണ്. ഇതിനൊക്കെ തിരിച്ചടി യായ് നാം ആദ്യം നേരിട്ടത് 2017ലെ ഓഗിയാണ് . ജീവൻ പണയംവച്ച് കടലിൽ പോകുന്നവരാണ് മത്സ്യതൊഴിലാളികൾ. 2017 നവംബർ മുപ്പതാം തിയതി പലരുടെയും പ്രാർത്ഥനകളെ കാറ്റിൽ പറത്തി ഓഗി കടൽതീര ത്തെത്തി. അതിനുശേഷം നാം നേരിടേണ്ടിവന്നത് 2018 സെപ്റ്റംബർ -ഒക്ടോബർ മാസങ്ങളിൽ നേരിടേണ്ടി വന്ന പ്രളയ മാണ്. വർഷങ്ങൾ കൊണ്ട് കെട്ടി പൊക്കിയ മാളുകളും വീടുകളും ഒക്കെ നിമിഷനേരങ്ങൾ കൊണ്ട് വെള്ളത്തിനടി യിലായി. ജാതിമത ഭേദ മന്യേ ജനങ്ങൾ ഒരുമിച്ച് അതിനെ നേരിട്ടു. അതിൽ നിന്നും നാം പതിയെ കരകയറിവരു മ്പോഴാണ് 2020ൽ ചൈനയിൽ നിന്നും കൊറോണ എന്ന വൈറസിന്റെ ആരംഭ൦. ആരും പ്രതീക്ഷിക്കാതെ പെട്ടന്ന് തന്നെ അത് ലോകം മുഴുവൻ പകർന്നു. ഇന്ന് കൊറോണ എന്ന അതിഭീകരനായ വൈറസിന്റെ അടിമത്വ ത്തിൽ കഴിയുകയാണ് ലോകം മുഴുവനും. ഈ മഹാവ്യാതിയിൽ നിന്ന് രക്ഷനേടാനായി സർക്കാർ മാർച്ച് മാസം അവസാനത്തോടുക്കുടി ലോക്ക് ഡൌൺ പ്രഖ്യാപിച്ചു ഇതുവരെ ലോക്ക്ഡൌണിന് ഒരന്ത്യം കുറിക്കാൻ സാധിചിട്ടില്ല. ഇതുവരെ കൊറോണയെ നശിപ്പിക്കാൻ കഴിയുന്ന മരുന്ന്പോലു൦ കണ്ട്പിടി ച്ചിട്ടില്ല. 2017ലെയും 2018ലെയും മഹാദുരന്തങ്ങൾ നേരിട്ടത് പോലെ നാം ഈ കൊറോണ അഥവാ കോവിഡ് 19 എന്ന മഹാ അപകടകാരിയായ വൈറ സിനേയു൦ നാ൦ നേരിടു൦.
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം