സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/അക്ഷരവൃക്ഷം/അതിജീവിക്കാം...ഒരുമിച്ച്....
അതിജീവിക്കാം...ഒരുമിച്ച്....
ദിവസവും ലോകമെമ്പാടും ആയിരങ്ങളുടെ ജീവൻ എടുത്തു പടരുന്ന വ്യാധിയുടെ കാലം. ഭൂഗോളത്തിലെ ഒട്ടുമിക്ക രാജ്യങ്ങളും കൊറോണാ വൈറസിന്റെ പിടിയിലമർന്നിരിക്കുന്നു. ശക്തവും സമ്പന്നവുമായ ജനപദങ്ങൾ പോലും അതിക്ഷുദ്രമായൊരു വൈറസിന്റെ മുന്നിൽ പേടിച്ചു വിറങ്ങലിച്ചു നിൽക്കുന്ന സാഹചര്യത്തിലാണ് പ്രത്യാശയുടെ തിരുനാളായ ഈസ്റ്റർ നാം ആചരിച്ചത്. പ്രതിരോധിക്കാനോ സുഖപ്പെടുത്താനോ ഇനിയും മരുന്ന് കണ്ടെത്തിയിട്ടില്ലാത്ത രോഗമാണ് ശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം കോവിഡ്-19. ഭൗതിക ജീവിതത്തിന്റെ നിസ്സാരത ഒരിക്കൽകൂടി മാനവസമൂഹം അനുഭവിച്ചറിയുന്ന ഈ കോവിഡ് കാലത്ത് സ്നേഹത്തിന്റെ സഹനത്തിന്റെ സമഭാവനയുടെ സാഹോദര്യത്തിന്റെ സന്ദേശവാഹകർ ആകുവാൻ നമുക്ക് പരിശ്രമിക്കാം. സഹോദര്യത്തിന്റെയും പ്രത്യാശയുടേയും കരങ്ങൾ നീട്ടി കൊടുത്ത് മറ്റുള്ളവരെ സഹായിക്കാനുള്ള അവസരമായി മാറ്റാം ദീർഘിക്കുന്ന ഈ ലോക്ഡൗൺ.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം