സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/അക്ഷരവൃക്ഷം/വിഷമ സന്ധിയിൽ വിസ്മയ നേട്ടങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
വിഷമ സന്ധിയിൽ വിസ്മയ നേട്ടങ്ങൾ

നഗ്നനേത്രങ്ങൾ കൊണ്ട് കാണുവാൻ കഴിയാത്ത വില്ലനായ കോവിഡ് വൈറസ്‌ നമ്മുടെ ചുറ്റും ഒപ്പം നമ്മളിലും വരുത്തിയ ചില നല്ല മാറ്റങ്ങളെക്കുറിച്ച് നമുക്കൊന്ന് നോക്കിക്കാണാം.

തിരക്ക് കാരണും ഒത്തുകൂടാൻ കഴിയാതിരുരുന്ന കുുടുംബാംഗങ്ങൾ. ആഴ്ചകളായി പരസ്‌പരം സംസാരിച്ചും ഒത്തുചേർന്ന് ജോലികൾ ചെയ്തും പാകും ചെയ്തും പഴയ ഓർന്മകൾ അയവിറക്കിയും സന്തോഷത്തോടെയും സമാധാനത്തോടെയും ഒരു മേൽക്കൂരയ്ക്കു കീഴെ ജീവിക്കുകയാണ്. ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന ഒരു ഒത്തു കൂടലിന്റെ സമയം നമുക്ക് കിട്ടിയിരിക്കുകയൊണ്.

തറവാട്ടിൽ ഒറ്റക്ക് കഴിഞ്ഞിരുന്ന അപ്പൂപ്പനുും അമ്മൂമ്മയ്ക്കുും ദൂരെ ജോലിസ്ഥലത്ത് കഴിഞ്ഞിരുന്ന സ്വന്തം മക്കളോടും പേരക്കുട്ടികളോടും ഒപ്പം അവർ സ്വപ്നം കണ്ടിരുന്നതിനേക്കാൾ കൂെുരൽക്കൂടുതൽ സമയം ചിലവഴിക്കാൻ ഇപ്പോൾ കഴിയുന്നു.

നമ്മൾക്ക് സമയം ആവശ്യത്തിലധികും കിട്ടിയത് മൂലം നാം വീട്ടിനു പുറത്തേക്ക് ഇറങ്ങി പച്ചക്കറി കൃഷി തുടങ്ങി; അതും ഏവരുും ഒത്തുചേർന്നുകൊണ്ട്. നമുക്ക് വിഷരഹിതമായ കായകറികൾ കിട്ടിത്തുടങ്ങി. വീടിനു പുറത്ത് തരിശായും കാടു കയറിയുും കിടന്നിരുന്ന സ്വന്തം പറമ്പ് വൃത്തിയാക്കാനും അവിടെ അടുക്കള തോട്ടം ഒരുക്കാനും ഈ സമയം പ്രയോജനപ്പെടുത്തുന്ന നമ്മളേപ്പോലുള്ള നിരവധി ആൾക്കാർ ഉണ്ട്.

നാളുകളായി പരിചരണം ഏൽക്കാതെ അനാഥരായി മുറ്റത്ത് വളർന്നിരുന്ന പൂച്ചെടികൾക്ക് അനുയോജ്യമായ ശ്രദ്ധയുു പരിഗണനയും ലഭ്യമായത് ഒട്ടും നിനച്ചിരിക്കാതെയാണ്. അടുക്കള ഒരു പരീക്ഷണ ശാല ആയി മാറിയത് വളരെ പെട്ടെന്നായിരുന്നു. വിരൽ തുമ്പിൽ വ്യത്യസ്തമാർന്ന വിഭവങ്ങളുടെ നിർമ്മാണ രീതി ലഭിക്കുന്നതിനാൽ ‍പ്രായഭേദം ഇല്ലാതെ ഏവരുും “നളൻ” പദവി ഏറ്റെടുക്കുകയായിരുന്നു. ഒപ്പം നമുക്ക് ചുറ്റും നമ്മുടെ തൊടിയിൽ യഥേഷ്ടും ലഭ്യമായ ചക്ക, ചേന, ചേമ്പ്, കായ, കൂമ്പ്, കാമ്പ്, കാച്ചിൽ തുടങ്ങിയവ ഉപയോഗിക്കാൻ നാം നിർബന്ധിതരായതുമൂലം നമ്മുടെ ഉള്ളിൽ ചെല്ലുന്ന വിഷാംശം കുറഞ്ഞു.

“സമയമില്ല” എന്നത് എന്നുും നമ്മുടെ ഒരു മന്ത്രം ആയിരുന്നു. ഈ കാലയളവിൽ ആ മന്ത്രത്തിൽ നിന്നുും നാം മുക്തി നേടുകയും വായിക്കാൻ മറന്നതും വായിച്ചു മറന്നതും ആയ സാഹിത്യ സൃഷ്ടികളിലേക്ക് നാം ഊളിയിട്ടു ഇറങ്ങുകയുും ചെയ്യുകയാണ്. പരീക്ഷകൾക്ക് വേണ്ടിയുള്ള പുസ്‌തകങ്ങൾ മാത്രം കണ്ടിരുന്ന ഞങ്ങൾ കുട്ടികൾ മറ്റള്ള കഥകൾക്കുും കവിതകൾക്കുും അമർ ചിത്രകഥകൾക്കുും പിന്നാലെയാണ് ഇപ്പോൾ.

പ്രകൃതിയെ നശിപ്പിച്ചുകൊണ്ടിരുന്ന പരിസരമലിനീകരണം തുലോം കുറഞ്ഞത് നാം കാണുന്നുണ്ട്. അതിൽ ഏറ്റവും കൂടുതലായി കാണുന്നത് ശബ്ദ മലിനീകരണത്തിൽ ഉണ്ടായ വ്യതിയാനം ആണ്. സമരങ്ങളും സമരാഭാസങ്ങളും മൂലം ഉച്ചഭാഷിണികളിൽ കുടെ ഉണ്ടായിരുന്ന ശബ്ദ മലിനീകരണം തീർത്തും ഇല്ലാതായി. ക്ഷേത്രോത്സവങ്ങളും പള്ളിപ്പെരുന്നാളുകളും നടത്താൻ പാടില്ലെന്ന് നിർബന്ധിതമായത് മൂലം അവിടങ്ങളിൽനിന്നുള്ള നാനാവിധ ശബ്ദ കോലാഹലങ്ങൾ ഇല്ലാതായി. നിരത്തുകളിലായി ചീറി പാഞ്ഞും ആവശ്യ ഹോൺ മുഴക്കിയും ശല്യപ്പെടുത്തിയിരുന്ന വാഹനങ്ങൾ മൂലമുള്ള ശബ്ദ മലിനീകരണവും പൊടി പടലങ്ങളും ഇല്ലാതായി; അതോടൊപ്പം അപകട മരണങ്ങളും. ഫാക്ടറികൾ നിർത്തി വയ് ക്കേണ്ടത് വന്നതു മൂലം അവിടങ്ങളിൽ നിന്നുള്ള സൈറൺ വിളികളും യന്ത്രങ്ങളുടം ഒച്ചപ്പാടുകളും കേൾക്കാനേ ഇല്ലാതായി.

വായുമലിനീകരണം എത്രത്തോളം നമ്മുടെ അന്തരീക്ഷത്തേയും ജീവ ജാലങ്ങളുടെ നില നിൽപ്പിനേയും ബാധിക്കുന്നു എന്നത് എന്നും എങ്ങും ഒരു ചർച്ചാ വിഷയം ആണ്. കോവിഡ് മൂലം മോട്ടോർ വാഹനങ്ങൾ, തീവണ്ടികൾ, വിമാനങ്ങൾ മുതലായവ മൂലം ഉണ്ടാകുന്ന വായുമലിനീകരണം ഒരിക്കലും പ്രതീക്ഷിക്കാൻ പറ്റാതെ വിധത്തിൽ ഇല്ലാതായി എന്ന് തന്നെ പറയാം. വ്യവസായ ശാലകൾ എല്ലാം തന്നെ പ്രവർത്തന രഹിതം ആക്കേണ്ടി വന്നതിനാൽ ഇവ മൂലമുള്ള വായുമലിനീകരണവും ഇല്ലാതായി. ഇതിന്റെയൊക്കെ ഫലമായി ഓസോൺ പാളികളിൽ മുൻപ് വന്ന വിടവുകൾ എല്ലാം തന്നെ ഒരു പരിധി വരെ അടഞ്ഞുപോയിട്ടുണ്ടാകണം. കൂടാതെ ധ്രുവ പ്രദേശങ്ങളിലെയും ഹിമാലയം പോലുള്ള പർവത നിരകളിലേയും മഞ്ഞുരുകൽ ഒരു പരിധി വരെ കുറഞ്ഞിട്ടുണ്ടാകാം.

ബാങ്കിംഗ് ഉൾപ്പെടെയുള്ള എല്ലാ ഓൺലൈൻ‍ സേവനങ്ങളുടേയും ആവശ്യകതയും പ്രാധാന്യവും ഏതു സാധാരണക്കാരനും മനസ്സിലാകുന്ന അവസരം ആണിത്; ഒപ്പം അവ പരിചയപ്പെടാനും ഈ സമയം നമ്മെ പ്രാപ്തനാക്കുന്നു. എത്ര വലിയ വിഷമസന്ധികളിലും ഇത്തരം വിസ്‌മയകരമായ നേട്ടങ്ങൾ നമുക്ക് കണ്ടെത്താൻ കഴിയുും. അപ്പോൾ മാത്രമേ ഇന്ന് നാം നേരിടുന്ന കോവിഡ് മഹാമാരി പോലെയുള്ള പ്രതിസന്ധികളിൽ നമുക്കു ജീവിതം മുൻപോട്ടു കൊണ്ടുപോകാൻ കഴിയൂ. {

ദിവ്യേന്ദു പി
9 എ സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം