മിന്നി കത്തുന്ന മിന്നാമിന്നി
നിന്റെ മായാജാലം ഒന്നു കാണിക്കുമോ
അതു കണ്ടു ഞാൻ ആസ്വദിക്കും നേരം നിന്നുടെ മായാജാലം എങ്ങുപോയി മറയുന്നു
എവിടെ ഞാൻ പോയി ഇരുന്നാലും നിൻ പുഞ്ചിരി എന്നെ തഴുകുന്നു
ഓർമ്മകൾ കടന്നു പോകുമ്പോൾ എന്നിൽ പതിക്കുന്നു ആഴത്തിൽ മുറിവുകൾ
ഓർമ്മകൾ എന്നുറക്കം കെടുത്തുമ്പോൾ നീ ഒരു മയിൽ പീലിയായി തഴുകുന്നു
മിന്നി കത്തുന്ന മിന്നാ മിന്നി നിന്റെ മായാജാലം ഒന്ന് കാണിക്കുമോ