ഹോളീ ക്രോസ് എച്ച്.എസ്സ്.എസ്സ്. ചേർപ്പുങ്കൽ/അക്ഷരവൃക്ഷം/തണൽ

Schoolwiki സംരംഭത്തിൽ നിന്ന്
തണൽ

കേരളത്തിൽ വടക്കേ അറ്റത്തെ ജില്ലയായ കാസർകോഡ്,കല്ലം എന്ന സ്ഥലത്താണ് ഈ സംഭവം. സിന്ധു എന്ന പെൺക‍ുട്ടിയുടെ കഥ .......... കടുത്ത ദാരിദ്യം, ഓലമേ‍‍‍‍‍ഞ്ഞ ഒരു ചെറിയ വീട്, പഠിക്കാ൯ മിടുക്കിയായിരുന്നു. പക്ഷെ സാഹചര്യം അവളെ ഒന്നിനും അനുവദിച്ചിരുന്നില്ല. എന്നാലും അവൾ‍‍‍‍ ആ ക്ലാസിലെ മിടുക്കിയായിരുന്നു. എസ്.എസ്.എൽ.സി -ക്ക് നല്ല മാർക്ക് അവൾക്ക് ഉണ്ടായിരുന്നു. എല്ലാവരേക്കാളും മിടുക്കിയായിരുന്നു.

അങ്ങനെയിരിക്കെ, ശരിയായ ചികിത്സ കിട്ടാത്തതുകാരണം അവളുടെ അച്ഛൻ മരണമടഞ്ഞു. അത് അവളെ അകെ തളർത്തി. വർഷങ്ങൾ കഴിഞ്ഞു , ശരിയായ ചികിത്സ കിട്ടാത്തത‌ുകൊണ്ടാണ് തന്റെ അച്ഛൻ മരണപ്പെട്ടത് എന്ന ചിന്തയാൽ അവളൊരു നഴ്‌സ് ആകാൻ തീരുമാനിച്ചു.

അവൾ അവിടെയുള്ള രോഗികളെ ശൂശ്ര‌ൂഷിക്കുകയും അവരോടൊപ്പം കളിച്ചുംചിരിച്ചും നടക്കുന്നതിനിടെ സങ്കടങ്ങളും വേദനകളും അവൾ മറന്നു. അങ്ങനെ അവൾ സുഖമായി ജീവിച്ചു........

അങ്ങനെയിരിക്കെ , ഒരുന്നാൾ കൊറോണ എന്ന ആ ഭീകര മഹാമാരി ആ ദേശത്തും, രാജ്യത്തും, ലോകത്തു മുഴുവനും പട൪ന്നുപിടിച്ചു. ഇരുപത്തിനാലു മണിക്കൂറിനിടെ ആയിരത്തിലേറെ മനുഷർ മരിച്ചുവീഴുന്നു. സിന്ധു ഒരു നഴ്‌സ് ആയതുകൊണ്ട് അവളെ ആരും സ്വീകരിച്ചില്ല. ഏല്ലാവർക്കും പേടിയായിരുന്നു‌. അത് അവളെ വളരെയെറെ വേദനിപ്പിച്ചു. അതിനെക്കാള‌ുപരി അവൾക്കൊരു മകളുണ്ടായിരുന്നു. അമ്മയെ കാണാത്തതുകാരണം ഭക്ഷണം പോലും ആ കു‍‍‍‍‍‍‍‍ഞ്ഞ് കഴിച്ചിരുന്നില്ല. അമ്മയെ കാണാൻ വേണ്ടി കരയുകയായിരുന്നു. മകളുടെ നിർബന്ധപ്രകാരം അമ്മയെ കാണാ൯ അച്ഛൻ അവളെ ബൈക്കിൽ അമ്മയുടെ ആശുപതിയിൽ കൊണ്ടുപോയി. അമ്മയെ കണ്ടതും ആ കുഞ്ഞ് കരയാൻ തുടങ്ങി. പക്ഷെ അവൾക്ക് തന്റെ കു‍‍‍‍‍‍‍‍‍ഞ്ഞിനെ ഒന്ന് കെട്ടിപിടിക്കാ൯ പോലും സാധിച്ചില്ല. ആ കാഴ്ച അവിടെ നിന്നവരെയെല്ലാം കരയിപ്പിക്കുന്നതായിരുന്നു.............

അങ്ങനെയിരിക്കെ, ഒരു ദിവസം ആ മഹാമാരി തന്നെയുംതേടിയെത്തി. താൻ മരണപ്പെടും എന്ന് അവൾക്ക് ഉറപ്പുണ്ടായിരുന്നു. പക്ഷെ അവൾ അതിനെ കൈവിട്ടില്ല , ആത്മവിശ്വാസം. ആത്മവിശ്വാസം കൈവിടാതിരുന്നതിനാൽ അവൾ ആ മഹാമാരിയിൽ നിന്നും രോഗവിമുക്തയായി തിരിച്ചു വീട്ടിലേക്കു മടങ്ങി ...........

ജെലീറ്റ തെരേസ് ജോബി
7 സി ഹോളി ക്രോസ്സ് എച്ച് എസ് എസ് ചേർപ്പുങ്കൽ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ