ടി കെ എം എം യു പി എസ് വാടയ്ക്കൽ/അക്ഷരവൃക്ഷം/ആകർഷണീയ വ്യക്തിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ആകർഷണീയ വ്യക്തിത്വം

കോവിഡ് കാലത്തെ എന്റെ വായനയിൽ എന്നെ ആകർഷി ച്ച വ്യക്തികളിലൊന്നാണ് തെഡ്രോസ് അദാനോ ഗബ്രിയേസസ് . അദ്ദേഹം ലോകാരോഗ്യ സംഘടനയുടെ ജനറൽ ഡയറക്ടറാണ് . മഹാമാരി കാലങ്ങളിൽ സ്തുത്യർഹമായ സേവനങ്ങളിലൂടെ ലോകമറിഞ്ഞ വ്യക്തിയാണ് ഇദ്ദേഹം . 1965 മാർച്ച് 3 ന് എത്യോപ്യയിലെ അസ്മാറിലാണ് അദ്ദേഹം ജനിച്ചത് . കുട്ടിക്കാലത്ത് പടർന്ന് പിടിച്ച മലേറിയ മൂലമുണ്ടായ കഷ്ടപ്പാടുകളും മരണങ്ങളും അദ്ദേഹത്തെ നന്നായി സ്വാധീനിച്ചു . നാല് വയസ്സ് പ്രായമുള്ളപ്പോൾ അദ്ദേഹത്തിന്റെ ഇളയ സഹോദരൻ അഞ്ചാം പനി പോലുള്ള പകർച്ചപ്പനി ബാധിച്ച് മരിച്ചു . ആഗോള ആരോഗ്യ സംരക്ഷണത്തിന്റെ ആവശ്യകതയും പ്രാധാന്യവും അദ്ദേഹത്തിന് നന്നേ ചെറുപ്പത്തിൽ തന്നെ ബോധ്യപ്പെട്ടു . 2005 ൽ എത്യോപ്യയിലെ ആരോഗ്യ മന്ത്രിയായും 2012 വിദേശകാര്യ മന്ത്രിയായിരുന്ന അദ്ദേഹം; തന്റെ സാമൂഹ്യ പ്രതിബദ്ധത ഇതിനോടകം തെളിയിച്ചിട്ടുണ്ട്. എബോളക്കാലത്ത് ആഫ്രിക്കയിലെ ആരോഗ്യ വികസനത്തിനു വേണ്ടിയുള്ള അദ്ദേഹത്തിന്റെ പരിശ്രമങ്ങൾ ശ്രദ്ധേയമാണ്. ലോകാരോഗ്യ സംഘടനയുടെ ആദ്യ ആഫ്രിക്കകാരനായ ജനറൽ ഡയറക്ടർ കൂടിയായ ഇദ്ദേഹം ഡബ്ല്യു എച്ച് ഓയുടെ (WHO) എട്ടാമത്തെ ഡയറക്ടറാണ് . ഡോക്ടറല്ലാത്ത ആദ്യത്തെ ജനറൽ ഡയറക്ടർ എന്ന ബഹുമതി കൂടി ഇദ്ദേഹത്തിനുണ്ട്. എല്ലാ ജനങ്ങളും ആരോഗ്യത്തോടു കൂടി ഇരിക്കുക എന്നതാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ജീവൻ രക്ഷിക്കുക എന്നത് അനുഗ്രഹീതമായ ജോലിയാണെന്നും അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അതിനു വേണ്ടി രാപ്പകൽ ജോലി ചെയ്യുന്നത് തുടരുമെന്നും അദ്ദേഹം പ്രസ്താവിച്ചത് ശ്രദ്ധേയമാണ്

.
ഹനാൻ മിസ്അബ്
6 B ശ്രീ ടി കെ എം എം യു പി എസ് വാടയ്ക്കൽ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം