എസ് കെ പബ്ലിക് സ്ക്കൂൾ നരുവാമൂട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം വൃത്തി
രോഗപ്രതിരോധം വൃത്തി
വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെ യും ജീവിതശൈലി രോഗങ്ങളെയും ഒഴിവാക്കുവാൻ കഴിയും. കൂടെക്കൂടെ ഭക്ഷണത്തിന് മുമ്പും പിമ്പും കൈകൾ നന്നായി സോപ്പിട്ട് കഴുകുക. വയറിളക്കരോഗങ്ങൾ വിരകൾ കുമിൾ രോഗങ്ങൾ തുടങ്ങി കോവിഡ് സാർസ് വരെ ഒഴിവാക്കാം. പൊതുസ്ഥലത്ത് സമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ടു കഴുകേണ്ട താണ്. കൈയുടെ മുകളിലും വിരലിലെ ഇടയിലും എല്ലാം സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് നേരത്തേക്കെങ്കിലും ഉരച്ച് കഴുകുന്നതാണ് ശരിയായ രീതി. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മാസ്ക് ഉപയോഗിച്ചോതൂവാല കൊണ്ട് മുഖം മറയ്ക്കുക. കോവിഡ് 19 എന്നല്ല മറ്റേതൊരു രോഗാണുക്കളും ശരീരത്തിൽ കടന്ന് നമ്മെ കീഴ്പ്പെടുത്താൻ ആവണമെങ്കിൽ നമ്മുടെ രോഗപ്രതിരോധ ശക്തിയെ ആദ്യം തോൽപ്പിച്ച ശേഷമേ സാധ്യമാവു. രോഗ പ്രതിരോധ ശക്തി കുറഞ്ഞിരിക്കുന്നു അവരാണ് രോഗികൾ ആയി മാറുന്നതും തുടർന്നുള്ള രോഗങ്ങളിലേക്ക് പോകുന്നതും. വൃത്തിയുള്ള വസ്ത്രം ധരിക്കുക ദിവസേന 7 അല്ലെങ്കിൽ എട്ടു മണിക്കൂർ ഉറങ്ങുക. ഏതെങ്കിലും തരത്തിലുള്ള അണുബാധ ഉണ്ടായാൽ ഉടൻ ഡോക്ടറുടെ സേവനം തേടുക. നന്ദി......... .
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം