സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ അച്ഛന്റെ പ്രതിരോധം: എന്റെ കണ്ണീരോ‍‍൪മ്മ.

അച്ഛന്റെ പ്രതിരോധം: എന്റെ കണ്ണീരോ‍‍ർമ്മ.

അച്ഛന്റെ പ്രതിരോധം: എന്റെ കണ്ണീരോ‍‍ർമ്മ.
വീടിന്റെ ചുവരിലിടംപിടിച്ച
ചിത്രങ്ങൾ പൊടിപിടിച്ചീടുകയായി
രണ്ടുകു‍ഞ്ഞിക്കണ്ണുകൾ
‍ കവി‍ഞ്ഞൊഴുകാൻ തുടങ്ങി.
കു‍ഞ്ഞിക്കളിപ്പാട്ടങ്ങൾ മിണ്ടാതായി
കുസൃതിപ്പാവകൾ ചിരിക്കാതായി
കയ്യെത്തും ദൂരത്തിൽ
കൈവിരൽത്തുമ്പിനാൽ
കയ്യോടിച്ച വരകൾ മാ‍ഞ്ഞുതുടങ്ങി
ഇത്തിരി വെട്ടത്തിൽ
ഒത്തിരി ദൂരത്തായി
നിഴലായി ഒരു രൂപം കണ്ടിരുന്നു
തണലായി നിന്ന
അച്ഛൻ.
അകലെ നിന്നൊരു നോട്ടവും
ചെറുപുഞ്ചിരിയും മാത്രം
കുവിൾത്തടം മൂടുന്ന രക്തപുഷ്പങ്ങളില്ല
തണലേകുമക്കരങ്ങൾ
വാരിപ്പുണർന്നതുമില്ല
അച്ഛനായൊരു ചിരിസമ്മാനം
അകത്തേക്കു വരാനൊരു നീട്ടിവിളിയും
ആ സ്നേഹവായ്പ് നുക൪ന്ന്
അരികിലൊരു നിശ്ശബ്ദസാക്ഷി.
സൂര്യൻ കടലിൽ താണു
ചന്ദ്രൻ കരിമേഘമറവിൽ ഒളിച്ചു .
കണ്ണീരു താങ്ങാനാവാവാതെ
കാർമേഘം പൊട്ടിക്കര‍ഞ്ഞു
അച്ഛനു ഞങ്ങളെ
പുണരാൻ കൊതിയില്ലേ,
ഉമ്മ തരാനും കൊതിയില്ലേ?അതോ,
ചില്ലുകണ്ണാടിക്കു പിന്നിലെ
ചടഞ്ഞ കണ്ണുകൾ
നനഞ്ഞുവോ?
മഴത്തുള്ളികൾ കവ൪ന്ന
ആ കണ്ണീർകണം
ഒരു നീർച്ചാലായി ഒഴുകിയോ?
ആ നീർച്ചാലിനിയും വറ്റിയിട്ടുണ്ടാകുമോ ?
അച്ഛന്റെ ഹൃദയമിടിപ്പായ്
ചുമരിലിനിയീ
തുരുമ്പേശാത്ത
'സ്റ്റെതസ്കോപ്പ് ' മാത്രം ബാക്കി.

 

കാജൽ നോബിൾ
8 C സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത