എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം നാടിന്റെ നന്മയ്ക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തിശുചിത്വം നാടിന്റെ നന്മയ്ക്കായ്.....

മനുഷ്യന്റെ ജീവിതത്തിന് ഏറ്റവും അത്യാവശ്യമായ ഘടകമാണ് ശുചിത്വം. ശരീരവും മനസ്സും രണ്ടല്ല; അതുപോലെ തന്നെ സമൂഹവും വ്യക്തിയും. ആരോഗ്യത്തിന്റെ ഉത്തരവാദിത്തം ഓരോ വ്യക്തിക്കുമാണ്. അതുകൊണ്ടുതന്നെ “രോഗം വരുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ് ’’. ഇതിന് ഓരോ വ്യക്തിയും ശുചിത്വം പാലിക്കേണ്ടത് ഏറ്റവും അത്യാവശ്യമാണ്.
മനുഷ്യൻ ജീവജാലങ്ങളും സസ്യങ്ങളും അടങ്ങിയ പരിസ്ഥിതിയുടെ നിലനില്‌പിന് ദോഷം ചെയ്താൽ മനുഷ്യന്റെ നിലനില്പ് തന്നെ ദോഷമാകും. സുസ്ഥിരമായ വികസനത്തിന്റെ അടിസ്ഥാനത്തിന് ശുചിത്വം ഒരു ഘടകമാണ്. എന്നാൽ ഇന്ന് മനുഷ്യവർഗത്തിന്റെ പ്രവർത്തനങ്ങളുടെ ദൂഷ്യഫലങ്ങൾ വ്യക്തികളെ മാത്രമല്ല ഭൂമിയിലെ എല്ലാ ജീവജാലങ്ങളെയും ബാധിക്കുന്നു.
നാം ക്ഷണിച്ചുവരുത്തിയിരിക്കുന്ന മഹാരോഗങ്ങൾക്ക് പരിഹാരം കണ്ടെത്തേണ്ടത് നമ്മുടെ കർത്തവ്യമാണ്. അതിനാൽ ഒത്തൊരുമിച്ച് 'ചിന്തിക്കുക, പ്രവർത്തിക്കുക' - ശുചിത്വം നാടിന്റെ നന്മയ്ക്കായ് …...

അർഷ എസ് ബിനു
4 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം