ജി.യു.പി.എസ്. കടുങ്ങല്ലൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി

ഇന്ന് ലോകം മുഴുവനും കൊറോണ (കോവിഡ് 19) എന്ന മഹാമാരിയുടെ പിടിയിലാണല്ലോ. ചൈനയിലെ ഹുബെ പ്രവിശ്യയിലെ വുഹാനിലാണ് ഈ വൈറസ് പൊട്ടിപ്പുറപ്പെട്ടത്. തുടക്കത്തിൽ ചൈനയിൽ മാത്രമായിരുന്നു രോഗവ്യാപനം. നാല് മാസം കൊണ്ട് ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്നു. ഇതുവരെ ഇരുനൂറോളം രാജ്യങ്ങളിലായി ഒന്നര ലക്ഷത്തിലേറെ പേർ മരിക്കുകയും 20 ലക്ഷത്തിലേറെ പേർക്ക് രോഗം വ്യാപിക്കുകയും ചെയ്തിരിക്കുന്നു.

സാമൂഹിക അകലം പാലിക്കലാണ് ഇത് പകരാതിരിക്കാനുള്ള ഏക പരിഹാരമെന്ന നിലക്ക് പല രാജ്യങ്ങളും ഇന്ന് ലോക്‌ഡൗണിലാണ്. ജനജീവിതം വളരെ ദുരിദത്തിലാണെങ്കിലും സർക്കാരും ആരോഗ്യസാമൂഹിക പ്രവർത്തകരും വളരെ നല്ല നിലയിൽ ജനങ്ങളെ സേവിക്കുന്നുണ്ട്. രോഗത്തിന് മതിയായ ചികിത്സയില്ലാത്തതു കൊണ്ട് രോഗം പകരാതെ തടയേണ്ടത് അത്യാവശ്യമാണ്.

ആയതിനാൽ ലോക്ക് ഡൗണുമായി പൂർണ്ണമായി സഹകരിക്കുക. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. ഒരു മീറ്റർ അകലം പാലിക്കുക. ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകുക. സാനിറ്റയ്സർ ഉപയോഗിക്കുക.

നജ ഫാത്തിമ എ
4B ജി.യു.പി.എസ്. കടുങ്ങല്ലൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം