ഡി.ജി.എച്ച്. എസ്.എസ്. താനൂർ/അക്ഷരവൃക്ഷം/ശുചിത്വം തന്നെ പ്രതിവിധി
ശുചിത്വം തന്നെ പ്രതിവിധി
രോഗങ്ങളും പകർച്ചവ്യാധികളും മനുഷ്യരെ വേട്ടയാടാൻ തുടങ്ങിയിട്ട് ആയിരക്കണക്കിന് വർഷങ്ങളായി. ഇവ ദൈവ കോപവും മറ്റുമാണ് എന്നാണ് പണ്ട് ചിലർ വിശ്വസിക്കുന്നത്. എന്നാൽ അനേക കാലം നീണ്ട പരീക്ഷണ നിരീക്ഷണങ്ങളിലൂടെ അവയ്ക്കു കാരണം ഇത്തിരിക്കുഞ്ഞൻ വൈറസ് ആണ് എന്നവർ കണ്ടെത്തി.ഇപ്പോൾ ലോകത്തെ മുൾമുനയിൽ നിർത്തിയിരുന്ന corona virus പോലും ഈ ഗണത്തിൽപ്പെടുന്നു. ഇവക്കെല്ലാം മറുമരുന്ന് കണ്ടുപിടിച്ചു പോലുമില്ല. എന്നാൽ നമ്മൾ ശ്രദ്ധിക്കേണ്ട ചില ശീലങ്ങൾ കൃത്യമായി പാലിക്കുന്നതു വഴി അവ ജീവിതത്തിന്റെ ഭാഗമാകുന്നത് . നമുക്ക് അതിനെ തുരത്തിയോടിക്കാൻ കഴിയും. ഇന്നത്തെ കാലത്ത് നമുക്ക്ഏറ്റവും പ്രധാനപ്പെട്ടതും ഈ വ്യക്തി ശുചിത്വം തന്നെയാണ്. കൂടെ കൂടെ കൈകഴുകാനും സാമൂഹിക അകലം പാലിക്കാനും ഈ ലോക് ഡൗൺ കാലം നമ്മെ പഠിപ്പിച്ചു കഴിഞ്ഞു.ആഹാരത്തിന് മുമ്പും പിൻപും കൈകൾ ശുചിയാക്കുന്നതു വഴി വയറിളക്ക രോഗങ്ങൾ, കുമിൾ രോഗങ്ങൾ എന്നിവ തുടങ്ങി സാർസ് മിർസ്, കൊറോണ തുടങ്ങിയ മഹാമാരികൾ വരെ തുരത്താൻ സാധിക്കും. സോപ്പുപയോഗിച്ചും 60 ശതമാനത്തിലധികം ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ചും കൈ കഴുകുക. ഇന്നത്തെ സാഹചര്യത്തിൽ രോഗബാധയുള്ള ഒരാളുടെ ശരീര സ്രവങ്ങൾ നമ്മുടെ ശരീരത്തിലെത്തുന്നത് വഴി നമുക്ക് രോഗം പിടിപെടുന്നു. സാനിറ്റെസർ ഉപയോഗിക്കുമ്പോൾ അവയിലെ ആൽക്കഹോൾ വൈറസിന്റെ ആവരണവുമായി പ്രവർത്തിച്ചത് നിർവീര്യമാക്കുന്നു. സോപ്പിൽ ആണെങ്കിൽ ഇവയിലെ തന്മാത്രകൾ വൈറസിനെ പിടികൂടി നശിപ്പിക്കുന്നു. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും കൈ ഉപയോഗിച്ച് മുഖം മറയ്ക്കുക, വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക,നഖങ്ങൾ മുറിക്കുക പൊതുഇടങ്ങളിൽ തുപ്പാക്കിരിക്കുക തുടങ്ങിയവ നമ്മുടെ ജീവിതത്തിൻറെ ഭാഗമാകേണ്ടതുണ്ട്. രോഗം കാട്ടുതീ പോലെ പടർന്നു കൊണ്ടിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത് അനിവാര്യം തന്നെയാണ്. പാറ്റ,ഈച്ച,കൊതുക് തുടങ്ങിയവ രോഗവാഹകരായി പ്രവർത്തിക്കുന്നു. ശുചിത്വമില്ലായ്മയാണ് പല രോഗങ്ങളെയും ക്ഷണിച്ചുവരുത്തുന്നത് എന്നു പറയുന്നതിൻ്റെ വെളിച്ചത്തിൽ ശുചിത്വം ഇത്തരം രോഗങ്ങളിൽ നിന്നും രക്ഷപ്പെടാൻ ഉപയോഗിക്കുന്ന ഒരു വജ്രായുധം തന്നെയാണ്. ഗൃഹ ശുചിത്വം, പരിസര ശുചിത്വം, വ്യക്തി ശുചിത്വം എന്നിവയാണ് ആരോഗ്യ ശുചിത്വത്തിൻ്റെ മുഖ്യ ഘടകങ്ങൾ. എന്നാൽ ഇവ കൃത്യമായി പാലിക്കാതെ വന്നാൽ അത് സമൂഹത്തിൻ്റെ നിലനിൽപ്പിനു തന്നെ ഭീഷണിയായി മാറുന്നു. പുറത്തേക്ക് ഇറങ്ങുമ്പോൾ മാസ്ക് ധരിക്കുക, സോഷ്യൽ ഡിസ്റ്റൻസിങ് പാലിക്കുക തുടങ്ങിയ നിർദേശങ്ങൾ ശ്രദ്ധിക്കുക. ആരോഗ്യ മേഖലകളിൽ പ്രവർത്തിക്കുന്നവർ n95 mask കളും സുരക്ഷ വസ്ത്രങ്ങളും ധരിച്ച ശേഷം മാത്രമേ രോഗിയുമായി സമ്പർക്കം പുലർത്താൻ പാടുള്ളു. ഓരോരുത്തരും കൃത്യമായ രീതിയിൽ ശുചിത്വം പാലിച്ചാൽ മാത്രമേ നമുക്ക് ഈ നാടിനെ തിരിച്ചുകൊണ്ടുവരാൻ സാധിക്കും വയറിളക്കം ,ന്യൂമോണിയ തുടങ്ങിയ രോഗങ്ങൾ ആണ് ശിശുമരണങ്ങളിൽ മിക്കവക്കും കാരണം . ഈ രോഗങ്ങൾ മൂലം പ്രതിവർഷം മൂന്നര മില്യൻ മരണങ്ങൾ റിപ്പോർട്ട് ചെയ്യന്നു പ്രതിരോധ മരുന്നുകൾ ലഭ്യമാക്കുന്നതിനോടൊപ്പം ശുചിത്വ ശീലങ്ങൾ കൂടി പാലിച്ചാൽ ഇതിൽ 50 ശതമാനം വരെ മരണങ്ങളും ഇല്ലാതാക്കാം എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. hygiene അഥവാ ശുചിത്വത്തിന് വർഷം തോറും വിവിധ അന്താരാഷ്ട്ര സംഘടനകൾ ഒക്ടോബർ 15ന് കൈകഴുകൽ ദിനം ആചരിക്കുന്നു. വ്യക്തി ശുചിത്വത്തോടൊപ്പം നമ്മൾ സംരക്ഷിക്കേണ്ടതും ശുചിയാക്കുന്നതുമായ ഇടങ്ങളാണ് നമ്മുടെ ചുറ്റുപാടും. അതിനായി കേരള സർക്കാർ നടപ്പിലാക്കി വരുന്ന സംവിധാനമാണ് ഹരിത കേരളം മിഷൻ. മാലിന്യ മുക്ത കേരളം ലക്ഷ്യമിട്ട് 2008ൽ കേരള ടോട്ടൽ സാനിറ്റേഷൻ ആൻഡ് ഹെൽത്ത് മിഷനും ക്ലീൻ കേരള മിഷനും സംയോജിച്ച് രൂപപ്പെടുത്തിയത് ശുചിത്വ മിഷൻ തുടങ്ങി ഒട്ടനവധി സർക്കാർ സംവിധാനങ്ങൾ ഇന്ന് നിലവിലുണ്ട് .അത് വഴി നമുക്ക് ഈ പ്രതിസന്ധി മറികടക്കാം. ഈ കോറോണ കാലവും കൂടി അതിജീവിക്കാൻ സാധിക്കും എന്ന് പ്രത്യാശിക്കുന്നു
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം