ജി.യു.പി.സ്കൂൾ നിറമരുതൂർ/അക്ഷരവൃക്ഷം/ ലോകത്തെ വിഴുങ്ങുന്ന മഹാമാരി
ലോകത്തെ വിഴുങ്ങുന്ന മഹാമാരി
നമ്മളെല്ലാവരും കേട്ടിട്ടുണ്ടാവുമല്ലേ നമ്മുടെ ലോകം നേരിടുന്ന മഹാമാരിയെ കുറിച്ച്. തീർച്ചയായും കേട്ടിട്ടുണ്ടാവും. 2019-ഡിസംബറിലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തുന്നത് ചൈനയിലെ വൂ ഹാൻമാർക്കറ്റിലെ മത്സ്യവില്പനക്കാരണാണ് ആദ്യമായി കോവിഡ് -19 സ്‌ഥിതീകരിച്ചത് വരണ്ടചുമ, പനി, ശ്വാസതടസ്സം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ചൈനയിലെ വൂഹാൻമാർക്കറ്റിൽ വിൽക്കപ്പെടുന്ന വന്യജീവികളിൽ നിന്നു പടരുന്നു എന്നാണ് ശാസ്ത്രജ്ഞന്മാർ പറഞ്ഞത്. ഈനാമ്പേച്ചി, വവ്വാൽ, പന്നി എന്നീ ജീവികളിൽ നിന്നും പടരുന്നു എന്നാണ് നിഗമനം. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14-ദിവസത്തിനുള്ളിൽ രോഗലക്ഷണം കാണാം. ശരീര ശ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും, ചുമക്കുമ്പോഴും പുറത്തേക്ക് തെറിക്കുന്ന ശ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും. മൂക്കും വായയും മൂടാതെ തുമ്മുമ്പോഴും ചുമക്കുമ്പോഴും ഇവ വായുവിൽ പടരും. മറ്റുള്ളവരിലേക്ക് വൈറസ് പടരുകയും ചെയ്യും. നമ്മുടെ ലോകം രോഗവിമുക്തമാക്കാൻ നമുക്കും അണിചേരാം
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം