എൻ എൻ സ്മാരക യു പി സ്കൂൾ ആലക്കാട്/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം,രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വം,രോഗപ്രതിരോധം

ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ.മനുഷ്യന്റെ പ്രകൃതിക്കുമേലുള്ള ഇടപെടലുകളാണ് ഇതിനു കാരണം.അടിസ്ഥാന ആവശ്യങ്ങൾക്കു പുറമെ മനുഷ്യന്റെ ആർഭാടങ്ങളിലേക്ക് കടക്കുമ്പോൾ അതിനെ തൃപ്തിപ്പെടുത്തുവാനായി മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുന്നു.ചൂഷണം ഒരർത്ഥത്തിൽ മാപ്പർഹിക്കാത്ത തെറ്റാണ്.മനുഷ്യന്റെ ആർഭാട ജീവിതത്തിന് പ്രകൃതി ചൂഷണം അനിവാര്യമായിരിക്കുന്നു.ഇതിന്റെ ഫലമായി ഗുരുതര പ്രശ്നങ്ങളാണ് പ്രകൃതി നമുക്ക് തിരിച്ചു തരുന്നത്.നാം ചെയ്തതു നമ്മുടെ നിലനിൽപ്പിന് തന്നെ ഭീഷണി ആകുന്നു.കേരളത്തിന്റെ പാരിസ്ഥിതിക പ്രശ്നങ്ങൾ പഠിക്കുകയും പ്രശ്നപരിഹാര മാർഗങ്ങൾ കണ്ടെത്തി അവ നിർദ്ദേശിക്കുകയും ചെയ്യുക എന്നത് നമ്മുടെ ഉത്തരവാദിത്തമായിനാംകണക്കാക്കുക.കേരളത്തിന്അഭിമാനിക്കാൻഒരുപാട്സവിശേഷതകളുണ്ട്.സാക്ഷരതയുടെയും ആരോഗ്യത്തിന്റെയും കാര്യത്തിൽ നാം എത്രയോ മുന്നിൽ പക്ഷെ ,പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തിൽ നാം പിറകിലാണെന്ന കാര്യം കേരളജനത ഓർക്കുന്നില്ല.ഇന്ന് ലോകത്തിന്റെ ഏതു മൂലയിൽചെന്നാലും ചർച്ചചെയ്യുന്നതും പരിപാടികൾ ആവിഷ്കരിക്കുകയുമൊക്കെ ചെയ്ത് ജനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുന്ന ഒന്നാണ് ആഗോളതാപനം.കുന്നുകൾ ഇടിച്ചും വയൽ നികത്തിയും നാം വലിയവലിയ ഫാക്ടറികൾ പണിയുന്നു. അവയിൽനിന്നുള്ള മലിനജലം പുഴയിലേക്കോ തോടുകളിലേക്കോ ഒഴുക്കി വിടുന്നു.അത് അവിടുത്തെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു.

പ്രകൃതി സംരക്ഷണവും ശുചിത്വവും നല്ല രോഗപ്രതിരോധശേഷിയും ഉള്ളവരാണ് നമ്മുടെ പൂർവ്വികർ എന്നു നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.വ്യക്തി ശുചിത്വം പാലിക്കുന്ന നാം പരിസരശുചിത്വവും പൊതുശുചിത്വവും എന്തുകൊണ്ട് പാലിക്കുന്നില്ല എന്നചോദ്യം ഉയർത്തേണ്ട സമയമായിരിക്കുന്നു.സ്വന്തം വീട്ടിലെ മാലിന്യം ആരും കാണാതെ പൊതുസ്ഥലത്ത് നിക്ഷേപിക്കുക ,ചപ്പുചവറുകൾ അയൽക്കാരന്റെ വീട്ടിലേക്ക് എറിയുക ,വീട്ടിലെ മലിനജലം ഓടയിലേക്കു ഒഴുക്കുക എന്നതൊക്കെ ചെയ്യുന്ന നാം പരിസ്ഥിതിമലിനമാക്കുകയാണ്.ഇങ്ങനെയുള്ളജനതയ്ക്ക്എന്തുരീതിയിലാണ് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനാവുക.വനനശീകരണം,വാഹനങ്ങളുടെഅമിതഉപയോഗം ,അന്തരീക്ഷമലിനീകരണം,ജലമലിനീകണം എന്നിവ ആഗോളതാപനത്തിന് കാരണമാകുന്നു.ആഗോളതാപനം കാലാവസ്ഥാന്യതിയാനത്തിന് കാരണമാകുന്നു.കാലാവസ്ഥാവ്യതിയാനം പുതിയതരം രോഗങ്ങൾ പടർന്നുപിടിക്കുന്ന്തിന് കാരണമാകുന്നു.ആവർത്തിച്ചു വരുന്ന പകർച്ചവ്യാധികൾ മനുഷ്യന്റെ ശുചിത്വമില്ലായ്മയുടെ ഫലമാണ് എന്നു നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.വ്യക്തി ശുചിത്വവും പരിസരശുചിത്വവും കൃത്യമായി പാലിച്ചാൽ നമുക്ക് ഏത് രോഗത്തേയും പ്രതിരോധിക്കാൻ കഴിയും.പൊതു സ്ഥലങ്ങൾ സംരക്ഷിക്കുവാൻ സാധിക്കും.നമ്മുടെ ശുചിത്വം ആരോഗ്യം രക്ഷിക്കും എന്ന് ഓർത്തുകൊണ്ട് നമുക്ക് മുന്നോട്ട് പോയാൽ നല്ല ഒരു ലോകം നമുക്ക് കെട്ടിപ്പടുക്കുവാൻ സാധിക്കും.

ഗായത്രി.പി.വി
7 എ എൻ എൻ സ്മാരക യു പി സ്കൂൾ ആലക്കാട്
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം