സി എച്ച് എം കെ എസ് ജി എച്ച് എസ് എസ് മാട്ടൂൽ/അക്ഷരവൃക്ഷം/ ജാഗ്രതയോടെ കേരളം
ജാഗ്രതയോടെ കേരളം
ലോകമെമ്പാടും പടർന്നുപിടിച്ചിരിക്കുകയാണ് കൊറോണ എന്ന മഹാമാരി. ഇത് ലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുത്തു. ചൈനയിലെ വുഹാൻ എന്ന നഗരത്തിൽ നിന്നാണ് കൊറോണ എന്ന വൈറസിന്റെ ഉത്ഭവം. ഈ വൈറസ് ലോകമെമ്പാടും പടർന്നു കൊണ്ടിരിക്കുകയാണ്. എന്തിന് ! നമ്മുടെ കേരളത്തിലും വൈറസ് പടർന്നിരിക്കുന്നു. ഇവിടെയും കുറച്ചു പേർക്ക് കൊറോണ സ്ഥിരീകരിച്ചിരിക്കുകയാണ്. രണ്ടു പേർ മരിക്കുകയും ചെയ്തിരിക്കുന്നു. ഇതൊക്കെ ഭയപ്പെടാതെ നമ്മുടെ ഗവണ്മെന്റ് കേരളത്തെ ജാഗ്രതയോടെ കൈകാര്യം ചെയ്യുകയാണ് . ജനങ്ങളെയെല്ലാം ലോക്ക് ഡൌൺ പ്രഖ്യാപിച്ച് വീട്ടിനുള്ളിൽ താമസിപ്പിച്ച് അനാവശ്യ മായി പുറത്തിറങ്ങുന്നവർക്കെതിരെ കർശനമായ നടപടി എടുക്കുകയും ചെയ്യുന്നു. പുറത്തു നിന്നു വരുന്നവരെ രണ്ടാഴ്ചയിലധികം ഐസൊലേഷൻ വാർഡിൽ താമസിപ്പിച്ച് നെഗറ്റീവ് ആയാൽ മാത്രം വീട്ടിലേക്ക് വിടുകയും ചെയ്യുന്നു. നമ്മുടെ കേരളത്തിലുള്ളവരും പുറത്തുള്ളവരും മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധിയിൽ ഫണ്ട് നൽകുകയും പാവപ്പെട്ടവർക്ക് ഭക്ഷണം, മരുന്ന്, അവശ്യ സാധനങ്ങൾ എന്നിവ എത്തിക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ പോലീസുകാർ , ഡോക്ടർമാർ, മറ്റു ആരോഗ്യ പ്രവർത്തകർ എല്ലാരും തന്നെ സ്തുത്യർഹമായ സേവനം ചെയ്തു വരുന്നു. ഈ കൊറോണ എന്ന വൈറസിനെ തുരത്താൻ അനാവശ്യങ്ങൾക്ക് പുറത്തിറങ്ങാതിരിക്കുകയും പുറത്തിറങ്ങുമ്പോൾ അകലം പാലിച്ച്, മാസ്ക് ധരിച്ച്, കൈകൾ ഇടക്കിടെ ശുചിയാക്കി ജാഗ്രത കാണിക്കുകയും ചെയ്താൽ നമുക്ക് ഭയമില്ലാതെ കൊറോണയെ തുരത്താം.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാടായി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാടായി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം