സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/കൊറോണ കാലത്തെ അനുഭവങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലത്തെ അനുഭവങ്ങൾ

കോവിഡ് - 19 (കൊറോണ) എന്ന മഹാമാരിയെക്കുറിച്ച് അറിയാത്തവരായി ഇന്നീലോകത്ത് ആരുമുണ്ടാവില്ല. കൊച്ചുകുട്ടികൾക്കു പോലും അത് വരുത്തുന്ന വിനാശത്തെക്കുറിച്ച് അറിയാം. അതിനെ അതിജീവിക്കുന്നതിന് അനേകം രാജ്യങ്ങളിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. നമ്മുടെ ഇന്ത്യയും അതിന്റെ ഒരു ഭാഗമാണ്. അതുകൊണ്ട് കുട്ടികളുടെ അവധിക്കാലം നഷ്ടമായിരിക്കുകയാണ്. അവധിക്കാലം വീട്ടിലായതിന്റെ ദുഃഖത്തിലാണ് കുട്ടികൾ. നമ്മുടെ സുരക്ഷിതത്വത്തിനായിട്ടാണ് ഭാരത സർക്കാർ ഈ തീരുമാനം എടുത്തിട്ടുള്ളത്.

വീട്ടിൽ വെറുതെ ഇരിക്കാതെ കുട്ടികൾ ഉൾപ്പെടെ എല്ലാവരും വിവിധ തരം പരിപാടികളിൽ ഏർപ്പെട്ടിരിക്കുകയാണ്. കൃഷി, പാചകം, ചിത്രം വരയ്ക്കുക, അലങ്കാരപണികൾ, ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയ വിവിധ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. എല്ലാവർക്കും അവരവരുടെ കഴിവുകൾ തിരിച്ചയറിയാനുള്ള മാർഗ്ഗമാണ് ഈ ലോക്ക് ഡൗൺ. ഈ തിരക്ക് പിടിച്ച ലോകത്ത് ആർക്കും സമയമുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ സമയം പോകാൻ വേണ്ടി വട്ടം ചുറ്റുകയാണ്.

കുടുംബ ബന്ധങ്ങൾ നഷ്ടമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്ത് ഈ കൊറോണാ കാലം അതിന്റെ മാഹാത്മ്യം തിരിച്ചറയാൻ ഏറെ സഹായകമായിട്ടുണ്ട്. കുടുംബാംങ്ങൾ ഒരുമിച്ചിരുന്ന് സംസാരിക്കാനും ഭക്ഷണം കഴിക്കാനും പരസ്പരം സഹായിക്കാനുമൊക്കെ എല്ലാവർക്കും സമയമുണ്ട്.

ഈ ലോക്ക് ഡൗൺ സമയത്ത് പ്രകൃതിക്ക് നല്ല മാറ്റവും വന്നിട്ടുണ്ട്. വാഹനങ്ങൾ അധികം ഓടാത്തിതിനാലും ഫാക്ടറികൾ പ്രർത്തിക്കാത്തതിനാലും വായു മലിനീകരണം, കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് എന്നിവയൊക്കെ കുറഞ്ഞിരിക്കുന്നു. പക്ഷികളും മൃഗാതിഥികളും പൂർണ്ണസ്വാതന്ത്ര്യത്തോടെ നടക്കുന്നു.

ഈ കൊറോണ കാലം മറക്കാനാവാത്ത അനുഭവങ്ങളാണ് നമുക്ക് നൽകികൊണ്ടിരിക്കുന്നത്. ഈ അനുഭവങ്ങൾ നല്ല നല്ല പുതിയ ശീലങ്ങൾക്ക് കാരണമാകട്ടെ .......


ആര്യ കെ.
8 A സെന്റ് പോൾസ് ഹൈസ്കൂൾ മുത്തോലപുരം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം