ജി എൽ പി എസ് എടവിലങ്ങ്/അക്ഷരവൃക്ഷം/പരിസ്ഥിതി
മടിത്തട്ട്
അമ്മേ ഭൂമിയേ കേട്ടുകൊൾക എന്റെ സങ്കടം നീയേറ്റുവാങ്ങി... എന്റെ സങ്കടമാം മാലിന്യങ്ങൾ നീയേറ്റുവാങ്ങി... അമ്മേ നീ മലിനമായി..... നിന്റെ തോരാ കണ്ണുനീർകണങ്ങളാം പുഴകൾ മലിനമായി..... നിന്റെ മടിത്തട്ടകം മണൽത്തിട്ടകൾ മലിനമായ് മാറി..... നീയേറ്റുവാങ്ങിയ എന്റെ വിഴുപ്പുഭാണ്ഢം എന്റെ നേരെ തിരിഞ്ഞു.... അത് ക്യാൻസറായ്.. മഞ്ഞപ്പിത്തമായ്.... കോളറയായ്... ഇപ്പോൾ കൊറോണയായ് മാറി..... അത് എന്റെ നേരെ തിരിഞ്ഞു..... ഞാനിപ്പോൾ നാശത്തിന്റെ വക്കിലാണമ്മേ..... നിന്നെ നാശമാക്കിയ ഞാനിപ്പോൾ നിൻ മലിനമായ മടിത്തട്ടിൽ സ്വന്തം നാശമായ മരണത്തിന്റെ വിളികേട്ടു മയങ്ങുന്നു....
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊടുങ്ങല്ലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊടുങ്ങല്ലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തൃശ്ശൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത