ജി എൽ പി എസ് എടവിലങ്ങ്/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
മടിത്തട്ട്

അമ്മേ ഭ‍ൂമിയേ കേട്ട‍ുകൊൾക എന്റെ സങ്കടം നീയേറ്റ‍ുവാങ്ങി... എന്റെ സങ്കടമാം മാലിന്യങ്ങൾ നീയേറ്റ‍ുവാങ്ങി... അമ്മേ നീ മലിനമായി..... നിന്റെ തോരാ കണ്ണ‍ുനീർകണങ്ങളാം പുഴകൾ മലിനമായി..... നിന്റെ മടിത്തട്ടകം മണൽത്തിട്ടകൾ മലിനമായ് മാറി..... നീയേറ്റ‍ുവാങ്ങിയ എന്റെ വിഴ‍ുപ്പ‍ുഭാണ്ഢം എന്റെ നേരെ തിരിഞ്ഞു.... അത് ക്യാൻസറായ്.. മഞ്ഞപ്പിത്തമായ്.... കോളറയായ്... ഇപ്പോൾ കൊറോണയായ് മാറി..... അത് എന്റെ നേരെ തിരിഞ്ഞ‍ു..... ഞാനിപ്പോൾ നാശത്തിന്റെ വക്കിലാണമ്മേ..... നിന്നെ നാശമാക്കിയ ഞാനിപ്പോൾ നിൻ മലിനമായ മടിത്തട്ടിൽ സ്വന്തം നാശമായ മരണത്തിന്റെ വിളികേട്ട‍ു മയങ്ങ‍ുന്നു....

നൈനിക
ഒന്ന് ജി.എൽ.പി.എസ്,എടവിലങ്ങ്
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത