ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/അക്ഷരവൃക്ഷം/കൊറോണ-ഒരു അവലോകനം

"ഞാൻ കണ്ട കൊറോണ"


കോവിഡ് 19:- കോവിഡ് 19 ആണെങ്കിലും കൊറോണ വൈറസ് എന്നാണ് എല്ലായിടത്തും അവൻ അറിയപ്പെടുന്നത്. ചൈന എന്ന വലിയ നഗരത്തെ കിടു കിടാ വിറപ്പിച്ച ഒരു ചെറിയ വൈറസാണിത്. ഒരു ചെറിയ വൈറസാണേലും ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവൻ അവൻ കാരണം ഇല്ലാതെയായി. ചൈനയിൽ മാത്രമല്ല ജനങ്ങളിൽ നിന്നും ജനങ്ങളിലേക്ക് വ്യാപിച്ച് അവൻ ഇപ്പോൾ ലോകത്തിൻ്റെ എല്ലായിടത്തും എത്തി. ആ കുഞ്ഞു വൈറസിനെ പേടിച്ച് ആരും ഇപ്പോൾ പുറത്തിറങ്ങാറു പോലും ഇല്ല. എല്ലാവരും അവരവരുടെ വീടുകളിലും, ജോലി സ്ഥലങ്ങളിലും തന്നെയാണ്. പുറത്തിറങ്ങാനും എങ്ങും പോകാനും ഒന്നും പറ്റാതെയായി. എല്ലാ നാട്ടിലും ചെന്നെങ്കിലും 'കേരളം എന്ന ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ' മാത്രമാണ് ആ കുഞ്ഞൻ വൈറസിന് അടി തെറ്റിയത്. അവിടുത്തെ ആരോഗ്യ വകുപ്പും, ഗവൺമെൻറും, ജനങ്ങളും ഒറ്റക്കെട്ടായി ആ കുഞ്ഞൻ വൈറസിനെ തുരത്തുന്നതിനുള്ള തത്രപ്പാടിലാണ്. എത്ര യാതനകൾ സഹിച്ചും അവനെ ഈ കേരളത്തിൽ നിന്നും ഒഴിവാക്കും. ഈ തീരുമാനം എല്ലാ ജനങ്ങളും ശിരസാ വഹിച്ചിരിക്കുന്നു. അതിനായി എല്ലാവരും പ്രയത്നിക്കുകയാണ്. 'നമ്മൾ അതിജീവിക്കും, ഈ അവസ്ഥയും കടന്നു പോകും' അതിജീവന പാതയിലൂടെ മുന്നോട്ടു പോകാം.

നന്ദന രാജേഷ്
ക്ലാസ്-3 GLPS കരിങ്കുന്നം
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം