നോക്കിയില്ല ഞാൻ അവന്റെ മതം
നോക്കിയില്ല ഞാൻ അവന്റെ നിറം
ഒന്നും നോക്കാതെയാണു ഞാൻ
അവന്റെ ഉമ്മ ഇലയിൽ പൊതിഞ്ഞു
കൊടുത്തു വിട്ട ചോറുണ്ടത്
നോക്കിയില്ല ഞാൻ അവളുടെ മതം
നോക്കിയില്ല ഞാൻ അവളുടെ തലയിലെ തട്ടം
ചുറ്റും കാറ്റു വീശും നേരം
പഞ്ചാരി മേളം എന്റെ ചങ്കിൽ
വിടരുന്ന പനിനീർപൂവായ് പ്രണയം
ആരെതിർത്താലും ആരു പറഞ്ഞാലും
മതം നോക്കിയിട്ടില്ല ഇതുവരെ
ഇനിയൊട്ടു നോക്കുകയുമില്ല
ഇനിയും ഉണ്ണും
ഇനിയും പ്രണയിക്കും
എതിർക്കാനാവില്ലാർക്കും ....